Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

അരുണ്‍ ദേവിന്റെ സ്വന്തം നന്ദിനി ഫാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2017, 02:30 am IST
in Agriculture

അരുണ്‍കുമാര്‍ പശുക്കളോടൊപ്പം

കേന്ദ്രസേനയിലെ പതിനെട്ടുവര്‍ഷത്ത സേവനത്തിനുശേഷം നാട്ടിലെത്തിയ അരുണ്‍ദേവ് മനസ്സിലുറപ്പിച്ച തീരുമാനമാണ് ഇന്ന് അദ്ദേഹത്തെ ഒരു മാതൃകാ ക്ഷീരകര്‍ഷകനാക്കി മാറ്റിയിരിക്കുന്നത്. പശുവളര്‍ത്തല്‍ ആരംഭിക്കുവാനെടുത്ത തീരുമാനം ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഏറെ സംതൃപ്തി നല്‍കുന്നുണ്ട്. പാരമ്പര്യമായി പശുവളര്‍ത്തിയിരുന്ന തറവാട്ടുമുറ്റത്തു നിന്നും 2008 ലാണ് ബാലരാമപുരം കിഴക്കേവീട്ടില്‍ ആര്‍.ജി. അരുണ്‍ദേവ് ഈ യാത്ര ആരംഭിച്ചത്.

ഇന്ന് വിവിധയിനത്തില്‍പ്പെട്ട എഴുപതിലധികം പശുക്കളുമായി പ്രവര്‍ത്തിക്കുന്ന നന്ദിനി ഫാമിന്റെ ആരംഭം പത്തു പശുക്കളുമായിട്ടായിരുന്നു. ആരംഭകാലത്ത് ക്ഷീരവികസന വകുപ്പില്‍ നിന്നും ലഭിച്ച പിന്തുണയാണ് ഈ കര്‍ഷകനെ ഇന്നത്തെ നിലയിലെത്തിച്ചത്. മില്‍ക്ക് ഷെഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തമിഴ്‌നാട്ടില്‍ നിന്നും 35,000 വീതം വിലയുളള പത്തു പശുക്കളെ വാങ്ങാനായി. തൊഴുത്തു നിര്‍മ്മാണത്തിനായി ചെലവാക്കിയ അഞ്ചുലക്ഷത്തില്‍ മുക്കാല്‍ ലക്ഷം സബ്‌സിഡിയായി ലഭിച്ചു.

ഹോള്‍സ്റ്റിന്‍ പ്രീഷ്യന്‍, ബ്രൗണ്‍ സ്വിസ്, ജേഴ്‌സി, എച്ച്എഫ്, ഗിര്‍, സഹിവാള്‍, വെച്ചൂര്‍, തുടങ്ങി വ്യത്യസ്ത ഇനങ്ങളില്‍പെട്ട പശുക്കളുടെ നീണ്ടനിരയാണിപ്പോള്‍ നന്ദിനി ഫാമിലുള്ളത്. മൂന്നുലിറ്റര്‍ മാത്രം പാലുള്ള വെച്ചൂരും, 20-22 ലിറ്റര്‍ തരുന്ന എച്ച്എഫും ഉള്‍പ്പടെ ഫാമില്‍ 400 ലിറ്റര്‍ പാലളക്കുന്നു. തന്റെ മൂന്നരയേക്കര്‍ സ്ഥലത്ത് വീടിനുചുറ്റുമായാണ് എല്ലായ്‌പ്പോഴും വെളിച്ചവും വായുവും കടക്കുന്ന തരത്തിലുള്ള ആധുനിക സൗകര്യങ്ങളോടും കൂടിയ തൊഴുത്തുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കറവസമയത്ത് പാട്ടുകേള്‍പ്പിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാവിലെ അഞ്ച് മണിക്ക് കറവ ആരംഭിക്കും. യന്ത്രസഹായത്താല്‍ ഒരു പശുവിന്റെ കറവക്കായി ഏഴു മിനിട്ട് മാത്രമാണെടുക്കുന്നത്. പ്രാദേശികമായി 50 രൂപയ്‌ക്കാണ് പാല്‍ വിതരണം. ബാക്കി വരുന്നത് 35 രൂപ നിരക്കില്‍ മില്‍മയ്‌ക്ക് കൊടുക്കുന്നു. തലയല്‍ ക്ഷീരസഹകരണസംഘം പ്രസിഡന്റ് കൂടിയാണ് അരുണ്‍ദേവ്.

പ്രസവിച്ച ഉടന്‍തന്നെ കന്നുകുട്ടികളെ തള്ളയുടെ അടുത്തു നിന്നും മാറ്റും, ആദ്യപാല്‍ ഉള്‍പ്പെടെ കറന്ന് കുട്ടിയെ കുടിപ്പിക്കും. ഇങ്ങനെ ചെയ്യുന്നതിനാല്‍ ഓരോ പശുവിന്റെയും പാലിന്റെ അളവ് കൃത്യമായി മനസ്സിലാക്കാനാകുമെന്ന് അദ്ദേഹം പറയുന്നു. വീടിനുചുറ്റും 11 ഏക്കറോളം നേപ്പിയര്‍, സിഒ3, സിഒ4, സുഗുണ തുടങ്ങി അത്യുല്‍പ്പാദന ശേഷിയുള്ള തീറ്റപ്പുല്ലുകള്‍ കൃഷിചെയ്തിട്ടുമുണ്ട്. സുഹൃത്തുവഴി സംഘടിപ്പിച്ച സൗദി അറേബ്യന്‍ ഇനമായ ചുവന്ന തണ്ടുള്ള ഒട്ടകപ്പുല്ലാണ് ഇക്കൂട്ടത്തിലെ മാസ്റ്റര്‍പീസ്. ഗാന്ധി സ്മാരകനിധിയുടെ സഹായത്തോടെ നാല് ഗോബര്‍ഗ്യാസ് ടാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. വീട്ടാവശ്യത്തിനായുള്ള മുഴുവന്‍ ഗ്യാസും ഇതില്‍ നിന്നും ലഭിക്കുന്നു. പശുക്കളെ കൂടാതെ സിരോഹി, ബീറ്റല്‍, മലബാറി ഇനങ്ങളില്‍പ്പെട്ട ആടുകളും, മുട്ടക്കോഴികളും കരിങ്കോഴികളും താറാവുകളും അരുണ്‍ദേവിന്റെ ഫാമിലുണ്ട്.

രാജപാളയം, മിനിയേച്ചര്‍, ബുള്‍മാസ്റ്റിഫ്, ലാബ്രഡോര്‍ തുടങ്ങി വിവിധയിനത്തില്‍പ്പെട്ട വളര്‍ത്തുനായ്‌ക്കളെയും പരിപാലിച്ചുവരുന്നു. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിയും വീട്ടുവളപ്പില്‍ കൃഷിചെയ്യുന്നു. ഒരു ദിവസം 10000 രൂപ ഫാമിനുവേണ്ടി ചെലവാകുന്നുണ്ട്. അരുണ്‍ദേവും രണ്ടു പണിക്കാരും റിട്ട. അധ്യാപികയായ ഭാര്യ ഉഷാകുമാരിയും പ്രായം നൂറോടടുക്കുന്ന അച്ഛന്‍ ഗംഗാധരന്‍ നായരും ഇവിടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

മക്കളായ ഡോ. രാജേഷും ഡോ.അഞ്ജലിയും വെറ്റിനററി പഠനം പൂര്‍ത്തിയാക്കി. ഇവരുടെ മേല്‍നോട്ടത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യപരിപാലനവും ശ്രദ്ധയോടെ നടക്കുന്നു.

എന്നാല്‍ തീറ്റപ്പുല്‍ക്കൃഷി ചെയ്യാനുള്ള സ്ഥലക്കുറവും കാലിത്തീറ്റക്കുണ്ടാകുന്ന വിലവര്‍ദ്ധനയും ചെറുകിട ക്ഷീരകര്‍ഷകരെ ഈ രംഗത്തുനിന്നും മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു. പകുതി വിലയ്‌ക്കെങ്കിലും കാലിത്തീറ്റ ലഭ്യമാക്കിയാല്‍ കര്‍ഷകരെ പിടിച്ചുനിര്‍ത്താനാകുമെന്നും അധികൃതരുടെ ശ്രദ്ധ പതിഞ്ഞാല്‍ ധാരാളം ആളുകള്‍ ഈ രംഗത്തേക്ക് എത്തുമെന്നും ഇദ്ദേഹം പറയുന്നു.

പുതുസംരംഭകരെ പ്രോത്സഹിപ്പിക്കുന്ന അരുണ്‍ദേവിന്റെ ഫാം നിരവധിയാളുകള്‍ സന്ദര്‍ശിക്കാറുണ്ട്. ക്ഷീരവികസന വകുപ്പില്‍ നിന്നും ഏറെ പ്രോത്സാഹനങ്ങളും ലഭിക്കുന്നു.

അനവധി പ്രശ്‌നങ്ങളുടെ ഇടയിലും പുതുതലമുറയ്‌ക്കു മുന്നില്‍ കഠിനാധ്വാനത്തിലൂടെ ജീവിതവിജയം നേടുകയാണ് 54 കാരനായ അരുണ്‍ദേവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍
India

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

Football

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം
Kerala

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

World

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

പുതിയ വാര്‍ത്തകള്‍

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

സാമ്പത്തിക ഭദ്രതയും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അമേരിക്കയിൽ ഇരുന്ന് സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ പ്രചരിപ്പിച്ചു; ആൽബിച്ചൻ മുരിങ്ങയിൽ അറസ്റ്റിൽ, ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് സൂചന

യോഗിയുടെ വഴിയേ സാമ്രാട്ടും ; ബിഹാറിൽ ബിജെപി മുൻ എംഎൽഎയുടെ അനന്തരവനെ കൊന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് കൊന്നു

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.