കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന ഫ്‌ളവര്‍ ഷോയില്‍ കുട്ടികളുടെ അമ്യൂസ്‌മെന്റ് പാര്‍ക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്തു. അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. മുണ്ടേരി ഗംഗാധരന്‍, ടി.മുകുന്ദന്‍, ആര്‍.അനില്‍ കുമാര്‍, വി.കെ.പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെറുധാന്യങ്ങള്‍-പ്രസക്തിയും കൃഷിരീതികളും എന്ന വിഷയം സംബന്ധിച്ച സെമിനാര്‍ പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ ഓമന കുഗുരുത്താന്‍ ഉദ്ഘാടനം ചെയ്തു. കോയമ്പത്തൂര്‍ അഗ്രീ ബിസിനസ്സ് സ്‌കൂള്‍ ഫാക്കള്‍ട്ടി ബിന്ദു ഗൗരി വിഷയം അവതരിപ്പിച്ചു. സി.വി.ജിതേഷ് അധ്യക്ഷത വഹിച്ചു. ഡി.സതീഷ് കുമാര്‍, എം.രത്‌നകുമാര്‍, സി.വി.വിജയന്‍ എന്നിവര്‍ സംസാരിച്ചു. സ്ത്രീകള്‍ക്കുള്ള വടംവലി മത്സരവും ഉണ്ടായിരുന്നു. ഫ്‌ളവര്‍ഷോ മൈതാനിയില്‍ ഇന്ന് വൈകുന്നേരം 4 മുതല്‍ വിവിധതരം പായസം പാചകമത്സരം, 6 മണിക്ക് ഡാന്‍സ് വിസ്മയം, സംഗീതവിരുന്ന്, മോണോ ആക്ട് എന്നിവ നടക്കും.
















