ആലക്കോട്: എരുവാട്ടി-ചപ്പാരപ്പടവ്, മടക്കാട് ചപ്പാരപ്പടവ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ച് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് ബിജെപി ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നൂറു കണക്കിന് വിദ്യാര്‍ത്ഥികളും നിരവധി വാഹനങ്ങളും ദിനംപ്രതി സഞ്ചരിക്കുന്ന പ്രസ്തുത റോഡുകള്‍ അധികൃതരുടെ അനാസ്ഥ മൂലം പൊട്ടിപ്പൊളിഞ്ഞ് താറുമാറായിക്കിടക്കുന്നു. ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ത്ഥന അധികാരികള്‍ കണ്ടില്ലെന്നു നടിക്കകയാണെന്നും യോഗം കുറ്റപ്പെടുത്തി.
ടി.കെ.ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന്‍, അഡ്വ.വിശ്വനാഥന്‍, രാജേഷ് മേലാടത്ത്, സോണിയ ബാബു എന്നിവര്‍ സംസാരിച്ചു. കെ.വി.മനോജ് കുമാര്‍ സ്വാഗതവും കെ.വി.സുകുമാരന്‍ നന്ദിയും പറഞ്ഞു.
















