പരിയാരം: പേപ്പട്ടിയുടെ പരാക്രമം വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. പരിയാരം സെന്റ് ജോസഫ്‌സ് കോളജിലെ ബിഎസ്ഡബ്ല്യു വിദ്യാര്‍ത്ഥിനിയായ ഏലിയാമ്മ ജോയിക്കാണ്(19) പരിക്കേറ്റത്. പരിയാരകൃഷിയിടവും കോഴിക്കൂടും ഉള്‍പ്പെടെ തകര്‍ത്ത പേപ്പട്ടി പരിസരത്ത് തന്നെ ഒളിച്ചുകഴിയുന്നത് കാരണം പ്രദേശവാസികള്‍ ഭീതിയില്‍. പരിയാരം കോക്‌സോ നഗറിലെ കാരിച്ചാതടത്തില്‍ ജോയിയുടെ വീട്ടിലാണ് ഇന്നലെ രാത്രി ഏഴോടെ പേപ്പട്ടി അക്രമം നടത്തിയത്. ജോയി വീട്ടിന് കുറച്ചുദൂരെ വാഴത്തോട്ടത്തില്‍ വെള്ളമൊഴിക്കുകയായതിനാല്‍ രോഗിയായ ഭാര്യയും മകള്‍ പിലാത്തറ സെന്റ് ജോസഫ് കോളജിലെ ബിഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനിയായ ഏലിയാമ്മ ജോയിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കോഴികളും പശുക്കളും ബഹളം വെക്കുന്നത് കേട്ടെത്തിയ ഏലിയാമ്മയെ പേപ്പട്ടി ഓടിക്കുകയായിരുന്നു. ഓട്ടത്തിനിടയില്‍ വീണ് പരിക്കേറ്റ് കിടക്കുകയായിരുന്ന ഏലിയാമ്മ വാഴത്തോട്ടത്തില്‍ നിന്ന് പണി കഴിഞ്ഞെത്തിയ ജോയിയാണ് പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്. വീഴ്‌ച്ചക്കിടെ പരിക്കേറ്റ് 18 തുന്നലുകളുമായി കിടപ്പിലായിരിക്കയാണ് ഏലിയാമ്മ. പേപ്പട്ടി പിന്നീട് മൂന്ന്തവണ സ്ഥലത്തെത്തി തിരിച്ചുപോകുകയായിരുന്നു. പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്.
















