മാഹി: മാര്‍ക്കറ്റ് വിലയും, പുരധിവാസവും മുന്‍കൂര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കാതെ ഭൂമി തട്ടിയെടുക്കാനുള്ള റവന്യു അധികൃതരുടെയും, ദേശീയപാത അതോറിറ്റിയുടെയും വഞ്ചനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ നിര്‍ദ്ദിഷ്ട തലശ്ശേരി മാഹി ബൈപ്പാസിലെ അഴിയൂര്‍ ഭാഗത്തെ ഭൂവുടമകളുടെ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജനുവരി രണ്ടിന് 2.30 മുതല്‍ അഴിയൂര്‍ ചുങ്കത്ത് പ്രതിഷേധ സംഗമം നടത്തും സംഗമത്തില്‍ ജനപ്രതിനിധികള്‍, രാഷ്‌ട്രീയകഷി നേതാക്കള്‍, ദേശീയപാത കര്‍മ്മ സമിതി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും സമരത്തിന്റെ ഭാഗമായി ഭൂവുടമകള്‍ വടകര ലാന്റ് അക്യുസിഷന്‍ ഓഫീസിലെത്തി രേഖ സമര്‍പ്പണം ബഹിഷ്‌ക്കരിച്ചിരുന്നു. യോഗത്തില്‍ കര്‍മ്മസമിതി അഴിയൂര്‍ ബൈപ്പാസ് കമ്മിറ്റി പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, പി.കെ.കുഞ്ഞിരാമന്‍, ഷുഹൈബ് അഴിയൂര്‍, എം റാസിഖ്, രാജേഷ് അഴിയൂര്‍, കെ.പി.ഫര്‍സല്‍, പി,കെ,നാണു എന്നിവര്‍ സംസാരിച്ചു.
















