കൂത്തുപറമ്പ്: വള്ളിയായി ശാന്തിഗിരി ആശ്രമം വള്ള്യായിയില്‍ യുവാക്കളുടെ സംഘടനയായ ശാന്തിഗിരി ശാന്തിമഹിമയുടെ ദ്വിദിന പഠനക്യാമ്പിന് ശാന്തിഗിരി ആശ്രമം വള്ള്യായിയില്‍ തുടക്കമായി യുവാക്കളില്‍ ആത്മവബോധം, സാമൂഹിക പ്രതിബദ്ധത, സേവനസന്നദ്ധത, തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി നടത്തുന്ന ക്യാമ്പ് പാനൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ബെന്നി ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ അക്രമങ്ങള്‍ക്കും അശാന്തിക്കും കാരണം സഹിഷ്ുണത ഇല്ലായ്‌മയാണെന്നും അദ്ദേഹം പറഞ്ഞു. സഹിഷ്ണുത വളരേണ്ടത് യുവാക്കളില്‍ നിന്നാണെന്നും അതുവഴി അത് സമൂഹത്തില്‍ പകര്‍ന്നാല്‍ മാത്രമേ ഇന്ന് കാണുന്ന അവസ്ഥതകള്‍ക്ക് മാറ്റം വരുത്താന്‍ സാധിക്കൂ. ഇതിന് ഉണര്‍വ്വ് പോലുള്ള കൂട്ടായ്‌മയക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശാന്തിഗിരി ആശ്രമ ഉപദേശ സമിതി ജനറല്‍ കണ്‍വീനര്‍ പി.ദാമോദരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തിഗിരി ആശ്രമം തലേേശ്ശരി ഏരിയാ ഇന്‍ചാര്‍ജ്ജ് സ്വാമി മധുരനാന്ദന്‍ ജ്ഞാന തപസ്വി, ശാന്തിഗിരി ആശ്രമം വടകര ഏരിയ ഇന്‍ചാര്‍ജ്ജ് സ്വാമി ചന്ദ്രദീപന്‍ ജ്ഞാന തപസ്വി എന്നിവര്‍ സാന്നിഹിതരായിരുന്നു. തലശ്ശേരി ഏരിയ മാനേജര്‍ എം.മുരളീധരന്‍. സാംസ്‌കാരിക വിഭാഗം ഭാരവാഹികളായ എം.വി.ശ്രീജിത്ത്, രാജീവന്‍ മാസ്റ്റര്‍, കെ.സുരേഷ്, എന്‍.വി.നിഷാദ്് എന്നിവര്‍ സംസാരിച്ചു. ശാന്തിമഹിമ കണ്ണൂര്‍ ഏരിയാ കോ-ഓര്‍ഡിബനറ്റര്‍ ശരിന്‍ രാജ് സ്വാഗതവും, തലശ്ശേരി ഏരിയ കോ-ഓര്‍ഡിബനറ്റര്‍ അജയന്‍ നന്ദിയും പറഞ്ഞു.
















