തളിപ്പറമ്പ്: കോളേജിന്റെ രണ്ടാംനിലയില്‍നിന്നും അബദ്ധത്തില്‍വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അവസാന വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി ഫാത്തിമത്തുല്‍ നൂറിയ (20) ആണ് വെള്ളിയാഴ്ച ഉച്ചക്ക് കോളേജ് കെട്ടിടത്തിന്റെ രണ്ടാംനലയില്‍ നിന്നും വീണത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ പരിയാരം മെഡിക്കല്‍ കോളേജിലും നില ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരത്തേക്കും മാറ്റുകയായിരുന്നു. സര്‍സ്സയ്യിദ് കോളേജിലെ കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ തൃശ്ശൂര്‍ സ്വദേശി അഷറഫിന്റെ മകളാണ് ഫാത്തിമത്തുല്‍ നൂറിയ.
















