കണ്ണൂര്‍: ബുദ്ധിവികാസ വൈകല്യമുള്ളവരുടെ സമഗ്രവികസനത്തിനായി കാലിക്കറ്റ് സര്‍വകലാശാല മനഃശാസ്ത്ര വിഭാഗവും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ്് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം (സിഡിഎംആര്‍പി) ജില്ലയില്‍ 24ന് തുടങ്ങും. ജില്ലാതല ഉദ്ഘാടനം 24ന് രാവിലെ 9.30ന് പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, പഠനവൈകല്യം, ബഹുമുഖ വൈകല്യം തുടങ്ങിയ ബുദ്ധിവികാസവൈകല്യങ്ങള്‍ ഉള്ളവരുടെ ഉന്നമനത്തിനായി വൈകല്യങ്ങളെ പ്രതിരോധിക്കുക, നേരത്തെ കണ്ടെത്തുക, സമഗ്രവും ശാസ്ത്രീയവുമായ ചികിത്സാ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സൗജന്യമായി നല്‍കുക എന്നതാണ് സിഡിഎംആര്‍പി പദ്ധതിയുടെ ലക്ഷ്യം. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വിജയകരമായ രീതിയില്‍ നടപ്പിലാക്കിയ പദ്ധതിയാണ് ജില്ലയിലെ തെരഞ്ഞെടുത്ത ആറ് കേന്ദ്രങ്ങളില്‍ കമ്യൂണിറ്റി ബേസ്ഡ് ക്ലിനിക്കുകള്‍ സ്ഥാപിച്ച് നടപ്പിലാക്കുന്നത്. മട്ടന്നൂര്‍, പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകളിലും അഴീക്കോട്, എരഞ്ഞോളി, പരിയാരം പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കമ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്കുകള്‍ ഒരുക്കിയിട്ടുണ്ട്. പറശിനിക്കടവ് െ്രെപമറി ഹെല്‍ത്ത് സെന്ററിലാണ് ആന്തൂര്‍ കമ്യൂണിറ്റി ക്ലിനിക്ക് പ്രവര്‍ത്തിക്കുക. ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് സേവനം ലഭ്യമാവുക. മട്ടന്നൂരില്‍ പഴശിരാജ മെമ്മോറിയല്‍ ബഡ്‌സ് സ്‌കൂളിലും (തിങ്കള്‍, ശനി) എരഞ്ഞോളിയില്‍ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലും (വ്യാഴം, വെള്ളി) പയ്യന്നൂരില്‍ ഗവ.താലൂക്ക് ആശുപത്രിയിലും (തിങ്കള്‍, ശനി), അഴീക്കല്‍ ബഡ്‌സ് സ്‌കൂളിലും (ചൊവ്വ, ബുധന്‍) പരിയാരത്ത് ചുടല സാംസ്‌കാരിക നിലയത്തിലു (വ്യാഴം, വെള്ളി) മാണ് ക്ലിനിക് പ്രവര്‍ത്തിക്കുക.
സൈക്കോതെറാപ്പിയും കൗണ്‍സിലിങ്ങും ബിഹേവിയര്‍ തെറാപ്പി, ഫിസിയോതൊപ്പി, സ്പീച്ച് തെറാപ്പി, ഓഡിയോളജി ടെസ്റ്റ്, ഓക്യുപേഷന്‍ തെറാപ്പി, സ്പഷ്യല്‍ എഡ്യുക്കേഷന്‍, റമഡിയല്‍ എഡ്യുക്കേഷന്‍, റിക്കവറി ഓറിയന്റഡ് റിഹാബിലിറ്റേഷന്‍ തുടങ്ങിയ ചികിത്സാ പുനരധിവാസപ്രവര്‍ത്തനങ്ങളാണ് ക്ലിനിക്കുകളില്‍ ലഭ്യമാവുക. വാര്‍ത്താസമ്മേളനത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള, എം.വി.ജനാര്‍ദ്ദനന്‍, കെ.രവീന്ദ്രന്‍, പി.കെ.റഹിമുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
















