ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ പേരിൽ ഡൽഹിയിൽ പാറ്റകൾ കലാപം അഴിച്ചുവിടുമ്പോൾ സമരത്തിന് പോകുന്നതിന് പകരം ആ സമയം വീട്ടിലിരുന്ന് പഠിക്കാനാണ് താൻ തീരുമാനിച്ചതെന്ന് നീറ്റ് പുനഃപരീക്ഷയിലെ ടോപ്പർ പൻഷുൽ ബൻസാൽ. ഈ തീരുമാനത്തിലൂടെ സ്വന്തം സ്കോർ മെച്ചപ്പെടുത്താൻ തനിക്ക് കഴിഞ്ഞുവെന്നും ദേശീയ വാർത്താ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
നീറ്റ് യുജി 2026 പുനഃപരീക്ഷയിൽ 99.9999 പെർസെന്റൈലോടെ അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് (AIR 2) കരസ്ഥമാക്കിയ വിദ്യാർഥിയാണ് പൻഷുൽ ബൻസാൽ.
‘എന്തിന് സമരം ചെയ്യണം എന്നാണ് ഞാൻ ചിന്തിച്ചത്. അതിന് പകരം ആ സമയം വീട്ടിലിരുന്ന് പഠിക്കാനും എന്റെ കഴിവുകൾ മെച്ചപ്പെടുത്തി കൂടുതൽ മാർക്ക് നേടാനും എനിക്ക് കഴിഞ്ഞു . പരീക്ഷ റദ്ദാക്കിയെന്ന വാർത്ത ആദ്യം വലിയ സങ്കടമാണ് ഉണ്ടാക്കിയതെന്ന് പൻഷുൽ പറയുന്നു.
തുടക്കത്തിൽ എനിക്ക് വലിയ നിരാശയും സങ്കടവും തോന്നിയിരുന്നു. എന്നാൽ ഒന്നോ രണ്ടോ മണിക്കൂറുകൾക്ക് ശേഷം ഞാൻ അതിനെ പോസിറ്റീവായി കാണുകയും, ഇത്തവണ കൂടുതൽ മികച്ച പ്രകടനം നടത്താൻ തീരുമാനിക്കുകയും ചെയ്തു,’പൻഷുൽ കൂട്ടിച്ചേർത്തു.
















