അഹമ്മദാബാദ്: പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേലിനും 50 അനുയായികള്‍ക്കുമെതിരെ അഹമ്മദാബാദ് പോലീസ് കേസ് എടുത്തു. ഡിസംബര്‍ 11ന് അനുവാദമില്ലാതെ റോഡ് ഷോ നടത്തിയതിനാണ് കേസ് എടുത്തതെന്ന് പോലീസ് അറിയിച്ചു.
റോഡ് ഷോ നടത്തുന്നതിനായി ഹാര്‍ദ്ദിക് പേട്ടല്‍ അനുവാദം ചോദിച്ചിരുന്നുവെങ്കിലും നല്‍കിയിരുന്നില്ല. ഐപിസി 188ാം വകുപ്പു പ്രകാരം പോലീസിന്റെ നിര്‍ദേശം നിരാകരിച്ചതിനാണ് കേസ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടത്താനിരുന്ന റാലിക്ക് അനുവാദം നല്‍കിയിരുന്നില്ല. ഇതുനേതാക്കളും മാനിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഹാര്‍ദ്ദിക്ക് പോലീസ് വിലക്ക് ലംഘിച്ചത്.
















