കണ്ണൂര്‍: ജിഎസ്ടി ഗുണഫലം ജനങ്ങളിലെത്തിക്കുക, കൊള്ളയും ചൂഷണവും അവസാനിക്കുക എന്ന മുദ്രവാക്യമുയര്‍ത്തി ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണ്ണറില്‍ ഉപഭോക്തൃ സദസ് സംഘടിപിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പി.ആര്‍.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജിഎസ്ടി നിലവില്‍ വന്നതോടെ രാജ്യത്ത് വന്‍ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുരളീധരന്‍ പറഞ്ഞു. ജന്‍ധന്‍ പദ്ധതിയേയും നോട്ട് അസാധുവാക്കലിനേയും എതിര്‍ക്കുകയും കുറ്റടുത്തുകയും ചെയ്തവര്‍ക്ക് പിന്നിട് രണ്ട് നടപടികളും ശരിയാണെന്നും തെളിഞ്ഞു.നോട്ട് അസാധുവാക്കലിന്റെയും ജിഎസ്ടി നടപ്പിലാക്കിയതിന്റെയും ഫലമായി ലോകത്ത് കച്ചവടം ചെയ്യാനുള്ള ഏറ്റവും നല്ല അന്തരീക്ഷമുള്ള രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം വളരെ മുന്നിലെത്തി. പാവപ്പെട്ടവനും സമ്പന്നനും ഒരു പോലെ ജീവിക്കാനുള്ള സാഹചര്യമാണ് നാട്ടില്‍ ഉണ്ടാകാന്‍ പോവുന്നത്. അഴിമതി രാജ്യത്തു നിന്നും തുടച്ചു നീക്കപ്പെടും. രാജ്യത്ത് എത് നിയമം പുതുതായി നടപിലാക്കുമ്പോഴും ബുദ്ധിമുട്ടുകള്‍ സ്വാഭാവികമാണ്. ജിഎസ്ടിയുടെ കാര്യത്തിലും ഇതു മാത്രമാണ് സംഭവിച്ചിട്ടുള്ളത്. ആറുമാസം കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപെടുമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നും ബിജെപി ഭരണത്തില്‍ രാജ്യം വിക സനത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണെന്നും മുരളിധരന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ദേശീയസമിതിയംഗം പി.കെ.വേലായുധന്‍, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്‌നാകരന്‍, വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















