ബെംഗളൂരു: കര്‍ണാടകത്തിലെ തുംകൂരില്‍ എടിഎം കൊള്ളയടിച്ച് 30 ലക്ഷം കവര്‍ന്നു. ഹൈവേയില്‍ ഹിര്‍ച്ചല്ലി വ്യവസായ മേഖലയിലെ എസ്ബിഐ എടിഎമ്മാണ് കവര്‍ച്ച ചെയ്തത്. ബാങ്കിനുള്ളിലാണ് എടിഎം ചുമര് തുരന്നാണ് പണം മോഷ്ടിച്ചിരിക്കുന്നത്.
കൊള്ളക്കാരുടെ ചിത്രങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളതായി പോലീസ് പറഞ്ഞു. എടിഎമ്മില്‍ സെക്യൂരിറ്റി ഗാര്‍ഡ് ഉണ്ടായിരുന്നില്ല. രാവിലെ എടിഎമ്മിലെത്തിയ നാട്ടുകാരാണ് കൊള്ളയടിക്കപ്പെട്ടത് കണ്ടത്. ഉടനെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
















