മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്തില്‍ പൊതുശ്മശാനം അടിയന്തിരമായി സ്ഥാപിക്കണമെന്ന് ബിജെപി കീഴല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ് വിമാനത്താവളത്തോട് ചെര്‍ന്നുകിടക്കുന്ന ഈ പഞ്ചായത്തില്‍ പൊതുശ്മശാനം ഇല്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ ദൂരെയുള്ള പൊതുശ്മശാനങ്ങളില്‍ എത്തിക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് യോഗം കുറ്റപ്പെടുത്തി.
വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഇ.നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.പി.സുരേന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.രാജന്‍, പി.കെ.ചന്ദ്രന്‍, പി.കെ.വത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















