ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കടുത്ത ശൈത്യം തുടരുന്നു. പല നഗരങ്ങളിലും ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്. ശീതക്കാറ്റ് ആഞ്ഞടിക്കുന്നുവെന്നും റിപ്പോര്‍ട്ട്.
ജമ്മുവില്‍ കഴിഞ്ഞ ദിവസം രാത്രി രേഖപ്പെടുത്തിയ താപനില മൈനസ് 5.1 ഡിഗ്രി സെല്‍ഷ്യസ്. ശനിയാഴ്ചയും ഞായറാഴ്ചയും ഇതു തന്നെയായിരുന്നു സ്ഥിതി.
ശ്രീനഗറില്‍ മൈനസ് 3.7, പഹല്‍ഗാമില്‍ മൈനസ് 9.2, ഗുല്‍മാര്‍ഗില്‍ മൈനസ് 7.5 എന്നിങ്ങനെയാണ് കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയ താപനില. സംസ്ഥാനത്തെ ഏറ്റവും തണുപ്പുള്ള നഗരമായി കാര്‍ഗില്‍ മാറി. ഇന്നലെ ഇവിടെ മൈനസ് 13.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: