അരോളി: വടേശ്വരം മഹാശിവക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം 17ന് സമാപിക്കും. അദ്ധ്യാത്മാനന്ദ സരസ്വതി മുഖ്യാചാര്യനായി നടക്കുന്ന യജ്ഞത്തിന്റെ അഞ്ചാംദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് രുഗ്മിണിസ്വയംവര ഘോഷയാത്ര നടക്കും. രാത്രി സംഗീതകച്ചേരി.
നാളെ ഉച്ചകഴിഞ്ഞ് സംബോധ് ഫൗണ്ടേഷന്‍ കണ്ണൂര്‍ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മാതൃപൂജ ഉണ്ടാകും. 17ന് ഉച്ചയോടെ നടക്കുന്ന അവഭൃഥസ്‌നാനം, യജ്ഞ സമര്‍പ്പണം എന്നീ ചടങ്ങുകളോടെ സമാപിക്കും.
















