മട്ടന്നൂര്‍: കിണര്‍ ജലത്തിന് നീലനിറം. പഴശ്ശി അജയ് നിവാസിലെ ഉദയന്റെ വീട്ട് കിണറ്റിലെ വെള്ളമാണ് നീലനിറത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ വെള്ളമെടുത്തപ്പോഴാണ് നിറവ്യത്യാസം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വീട്ടുകാര്‍ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ സമീപിക്കുകയും കിണറിലെ വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
















