കണ്ണൂര്‍: കണ്ണൂരില്‍ ഗോ ഗെറ്റേഴ്‌സ് സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിക്കുന്നു. 2025ഓടെ കണ്ണൂരില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി തുടങ്ങുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ ഗ്രൗണ്ടിനു സമീപം അക്കാദമി സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ ക്രിക്കറ്റ് പരിശീലന ക്യാമ്പാണ് ആരംഭിക്കുക. ആണ്‍/പെണ്‍ വ്യത്യാസമില്ലാതെ എട്ടു മുതല്‍ 16 വയസ്സു വരെയുള്ള 100 കുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കും. ഡിസംബര്‍ 23നാണ് 10 ദിവസം നീളുന്ന ക്രിക്കറ്റ് പരിശീലന ക്യാമ്പ് ആരംഭിക്കുക.
ഡിസംബര്‍ 17ന് വൈകീട്ട് അഞ്ചിന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഹിന്ദു ഗ്രൂപ് ഓഫ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ പത്മഭൂഷണ്‍ എന്‍. റാം സ്‌പോര്‍ട്‌സ് അക്കാദമി ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ മേയര്‍ ഇ.പി.ലത, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, മുന്‍ ഇന്ത്യന്‍ താരം സുനില്‍ വത്സന്‍, കേരള രഞജി ടീം കോച്ച് ഡേവ് വാട്ട്‌മോര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ എ.കെ.നിസാര്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ടി.ടി.പിമഹമൂദ്, ഡയറക്ടര്‍ എ.കെ.ഷെരീഫ് എന്നിവര്‍ സംബന്ധിച്ചു.
















