കണ്ണൂര്‍: കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സമഗ്രവിദ്യാലയ വികസന സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 ന് ഉച്ചക്ക് മൂന്നരക്ക് സംഗമ പരിപാടിക്കൊപ്പം സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടക്കും. .കണ്ണൂരിന്റെ എല്ലാ സാംസ്‌കാരിക കലാപ്രവര്‍ത്തനങ്ങള്‍ക്കും വേദിയാകുന്ന സ്‌കൂളിന് വേണ്ടത്ര പരിഗണന ഇത് വരെ ലഭിച്ചിട്ടില്ല. സ്‌കൂളിലെ പല ക്ലാസ് മുറികളും ചോര്‍ന്നൊലിക്കുകയാണ്. ഇവിടെ വൃത്തിയുള്ള ടോയലറ്റുകള്‍ പോലുമില്ല. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി നാടെങ്ങുമുള്ള സ്‌കൂളുകളെല്ലാം മുന്നോട്ട് കുതിക്കുമ്പോള്‍ കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെട്ടിട്ടില്ലെന്ന് ദൗര്‍ഭാഗ്യകരമാണ്. സമസ്തമേഖലകളില്‍ നിന്നുള്ളവരുടെ പിന്തുണയോടെ സ്‌കൂളിന്റെ പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്ന രീതിയില്‍ മാതൃകാവിദ്യാലയമായി മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഗമത്തിലൂടെ തുടക്കം കുറിക്കുകയാണെന്നും സംഘാടകരായി പ്രകാശ് ബാബു, ഷാജ, വിമ, തൈക്കണ്ടിമുരളീധരന്‍, ബീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















