കണ്ണൂര്‍: പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ ബിസിനസ് ഓഫ് ദി ഇയര്‍ 2017 ആയി തെരഞ്ഞെടുത്തതായി സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേശീയതലത്തിലെ 2017 ലെ മികച്ച ബാങ്കുകളെയും തെരഞ്ഞെടുത്തു. പഞ്ചാബ് നാഷണല്‍ ബാങ്ക്(പൊതുമേഖല), ആര്‍ബിഎല്‍ ബാങ്ക്(രത്‌നാകര്‍ ബാങ്ക് ലിമിറ്റഡ് സ്വകാര്യമേഖല), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക് (ന്യൂജനററേഷന്‍ മേഖല) എന്നീ ബാങ്കുകളെയാണ് മികച്ച ബാങ്കുകളായി പ്രഖ്യാപിച്ചത്. ഫോറത്തിന്റെ ഒമ്പതാമത്തെ അവാര്‍ഡ്ദാനമാണ് ഈ വര്‍ഷം നടത്തുന്നതെന്ന് ഇവര്‍ അറിയിച്ചു. സംസ്ഥാനത്തിലെ മികച്ച ബ്രാഞ്ചുകളായി ആന്ധ്രാ ബാങ്ക് മനശ്ശേരി ബ്രാഞ്ച്(പൊതുമേഖല), സൗത്ത് ഇന്ത്യന്‍ ബാങ്ക് വെള്ളറയ്‌ക്കല്‍ ബ്രാഞ്ച്(സ്വകാര്യമേഖല), ആക്‌സിസ് ബാങ്ക് കൊടുങ്ങല്ലൂര്‍ ബ്രാഞ്ച്(ന്യൂജനറേഷന്‍ മേഖല) എന്നിവരെയും ഗ്രാമീണ മേഖലയുടെ വികസനത്തിനുള്ള സമഗ്രസംഭാവനകള്‍ക്കുള്ള അവാര്‍ഡ് കേരള ഗ്രാമീണ്‍ ബാങ്കിനെയും തെരഞ്ഞെടുത്തു.
വാര്‍ത്താ സമ്മേളനത്തില്‍ കെ.യു.ബാലകൃഷ്ണന്‍, ടി.മുകുന്ദന്‍, സന്തോഷ് കുമാര്‍, കെ.വിശ്വനാഥന്‍, ഡി.സുരേന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.
















