Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗോവര്‍ദ്ധനം കുടയാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 02:45 am IST
inSamskriti

വര്‍ഷംതോറും ഇന്ദ്രോത്സവം നടത്തുകയെന്നത് വൃന്ദാവനത്തിലെ ഒരാചാരമായിരുന്നു.

‘എന്തിനാണിത്?’ കൃഷ്ണന്‍ നന്ദനോടുതിരക്കി.

‘ഒന്നു ചോദിച്ചോട്ടെ?’ മുത്തശ്ശി ആരാഞ്ഞു: ‘എല്ലാം അറിയുന്ന ഭഗവാന് ഇതറിയില്ലേ?’

‘അതിനുള്ള ഉത്തരം ശുകമഹര്‍ഷി നമുക്ക് പറഞ്ഞുതരുന്നുണ്ട്’-

തദഭിജ്ഞോളപി ഭഗവാന്‍ സര്‍വാത്മാ സര്‍വദര്‍ശനഃ

പ്രശ്രയാവനതോളപൃഛദ്‌വൃദ്ധാന്‍ നന്ദപുരോഗമാന്‍

സര്‍വ്വാത്മാവും സര്‍വദര്‍ശനനുമായ ഭഗവാന്‍, അത് അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ വൃദ്ധന്മാരായ നന്ദാദി ഗോപന്മാരോട് വിനയത്തോടുകൂടി ചോദിച്ചുവെന്നു ഭാഗവതത്തില്‍ കാണുന്നു. കൃഷ്ണന്‍ കുട്ടിയല്ലേ എന്ന മട്ടില്‍ നന്ദന്‍ പറഞ്ഞു: ‘അതറിയില്ലേ കൃഷ്ണാ? പണ്ട് പണ്ട്, രാജ്യകാര്യങ്ങളില്‍ വിരക്തനായ വസു തപം ചെയ്യാനുറച്ചപ്പോള്‍, ഇന്ദ്രന്‍ അദ്ദേഹത്തെ അതില്‍നിന്നു പിന്തിരിപ്പിച്ചു; ശിഷ്ടരക്ഷയ്‌ക്കായി ദേവരാജന്‍ വസുവിനു വേണുദണ്ഡ് സമ്മാനിച്ചു. ഇന്ദ്രന്‍ നല്‍കിയ വേണുയഷ്ടി വസു മണ്ണില്‍ കുഴിച്ചിട്ടു; പൂജിച്ചു. ഇന്ദ്രന്‍ സംപ്രീതനായി ഭൂമിയില്‍ ക്ഷേമം വളര്‍ത്തി. കാലത്തിന്റെ പാലകനായ ഇന്ദ്രന്റെ പ്രീതിക്കായി, ആ ഓര്‍മനോറ്റ് നാം ഇന്ദ്രോത്സവം നടത്തുന്നു-കിളിപ്പാട്ടില്‍ ഇങ്ങനെ കാണാം.

നിര്‍ണയമോര്‍ത്തറിഞ്ഞീടുക നീയിതും

സസ്യസമ്പൂര്‍ണമായുള്ള ധരിത്രിയും

ഭൂദേവ വളര്‍ത്തുന്നു വത്സരേ വത്സരേ

ആയതിനുള്ള സംഭാര വര്‍ഗമതും

ചെയ്തീടില്‍ നമ്മെ രക്ഷിക്കും ശചീ പതി…

ഗാഥയില്‍ പറയുന്നതെങ്ങനെയെന്നു ചൊല്ലിത്തരൂ.’

മുത്തശ്ശി ചൊല്ലി

ഉത്സവം കൊള്ളേണം വിണ്ണവര്‍നാഥനു

വത്സരം തോറുമെന്നുണ്ടു ഞായം

വാനവര്‍ നായകന്‍ തന്നുടെ ചൊല്ലാലെ

വാരിയെപ്പെയ്യുന്നു വാരിദങ്ങള്‍

കാലത്തു വേണുന്ന വാരിയെപ്പെയ്യിച്ചു

പാലിച്ചുകൊള്ളുവാന്‍ പൂജിക്കുന്നു…

‘കൃഷ്ണന് അപ്പറഞ്ഞതു തീരെ രസിച്ചില്ല, അല്ലേ?’

‘ശരിയാണ്’- മുത്തശ്ശന്‍ തുടര്‍ന്നു: ‘പ്രപഞ്ചമുണ്ടാവുന്നത് രജോഗുണത്തില്‍നിന്നാണ്. രജോഗുണത്തിന്റെ പ്രേരണയാലാണ് മഴ പെയ്യുന്നത്. മേഘങ്ങള്‍ രജസ്സിനാല്‍ പ്രേരിതങ്ങളായി സമുദ്രം, ശീലകള്‍, മരുഭൂമി എന്നിവയിലെല്ലാം ജലം വര്‍ഷിക്കുന്നു. പ്രജകള്‍ അവകൊണ്ടു സസുഖം താമസിക്കുന്നു. ഇതില്‍ ഇന്ദ്രനു എന്തുണ്ടു കാര്യം?

രജസാ ചോദിതാ മേഘാ വര്‍ഷന്ത്യം ബുനിസര്‍വതഃ

പ്രജാസ്‌തൈരേവ സിദ്ധ്യന്തി, മഹേന്ദ്രകിംകരിഷ്യതി? നമ്മള്‍ വനത്തിലും താഴ്‌വരയിലുമെല്ലാം താമസിക്കുന്നവരാണ്. നമുക്ക് ജീവനോപാധികള്‍ തന്ന് നമ്മെ രക്ഷിക്കുന്നത് ഗോവര്‍ദ്ധനപര്‍വതമല്ലേ? പൂജയേല്‍ക്കേണ്ടതു ഗോവര്‍ദ്ധനമാണ്.

ഗോവര്‍ദ്ധനത്തിന്റെ താഴ്‌വര മേല്‍നിന്നു

ഗോരക്ഷ നമ്മുടെ കര്‍മമിപ്പോള്‍

ഗോവര്‍ദ്ധനത്തേയും ഗോക്കളെത്തന്നെയും

പൂജിപ്പൂ നാമിപ്പോളെന്നേ വേണ്ടൂ

മായം കലര്‍ന്നോരു ബാലകനിങ്ങനെ

പേയില്ലയാതെ പറഞ്ഞനേരം

ഗോവര്‍ധനം തന്നെ പൂജിപ്പാനാക്കിനാര്‍

ഗോവിന്ദന്‍ തന്നുടെ ചൊല്ലിനാലെ

ഇന്ദ്ര പൂജയ്‌ക്കു പകരം ഗോവര്‍ദ്ധന പൂജയാണ് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചത്. ഇന്ദ്രനുപകരം ഗോവര്‍ദ്ധനത്തെപൂജിക്കൂ എന്ന അര്‍ത്ഥത്തിലല്ലാ. ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ഒരു യജ്ഞം: അതേകൃഷ്ണന്‍ ലക്ഷ്യമാക്കിയുള്ളൂ.

കാലാത്മനാ ഭഗവതാ ശക്രതര്‍പം ജിഘാം സതാ…

അക്കാര്യം ഇന്ദ്രനു മനസ്സിലാക്കാനായില്ല. തനിയ്‌ക്ക് വിധിച്ച പൂജ കൃഷ്ണന്‍ തടഞ്ഞു എന്നാണ് ദേവരാജന്‍ ധരിച്ചത്. ഏറെ ക്രുദ്ധനായ ശചീപതി, സംഹാരശക്തിയുറ്റ മേഘങ്ങളോട് ഗോകുലത്തെ പ്രളയത്തിലാഴ്‌ത്താന്‍ കല്‍പ്പിച്ചു:

ഗണം സംവര്‍ത്തകം നാമ മേഘാനാം ചാന്തകാരിണാം

ഇന്ദ്രഃ പ്രചോദയാത് ക്രുദ്ധോ വാക്യം

ചാഹേശമാന്യുത

ഗാഥയില്‍ അത് വര്‍ണിക്കുന്നത് ചൊല്ലിത്തരൂ-

മുത്തശ്ശി ചൊല്ലി-

മുപ്പാരിനെപ്പേരും മുക്കുവാന്‍ കെല്‍പ്പാര്‍ന്ന

കല്‍പാന്ത മേഘങ്ങള്‍ പോന്നുവന്നു

തൂകിത്തുടങ്ങീതങ്ങാകാശം തന്നിലേ

പാകിനിന്നീടന മേഘമെല്ലാം

നന്ദന്തുടങ്ങിയ വൃദ്ധന്മാരെല്ലാരും

നിന്നുപൊറുക്കരുതാഞ്ഞു ചെമ്മേ

പാലിച്ചുകൊള്ളേണം കണ്ണായെന്നിങ്ങനെ

വാവിട്ടുചൊല്ലിനാരെല്ലാരുമേ

കൃഷ്ണന്‍ മനസ്സില്‍ പറഞ്ഞു: യാഗം മുടങ്ങിയതില്‍ കോപിച്ച് ദേവരാജന്‍ നമ്മെ നശിപ്പിക്കാനൊരുങ്ങുകയാണ്. എന്റെ വാക്കുകേട്ട ഗോകുലവാസികളെ രക്ഷിക്കാനുള്ള ബാധ്യത എനിക്കുണ്ട്. എന്റെയാ ബാധ്യത ഞാന്‍ നിറവേറ്റുമ്പോള്‍, താന്‍ ജഗദീശ്വരനാണെന്ന ഇന്ദ്രന്റെ അഹങ്കാരത്തിനു ശമനം കിട്ടും.

തത്ര പ്രതിവിധിം സമ്യഗാത്മയോഗേന സാധയേ

ലോകേശമാനിനാം മൗഢ്യാദ്ധരിഷ്യേ ശ്രീമദം തമഃ

കൃഷ്ണന്‍ ഗോകുലവാസികളെ ഏവരേയും വിളിച്ച് ഗോവര്‍ധനപര്‍വതത്തിനരികിലെത്തി.

പെട്ടെന്നു ചെന്നവന്‍ മുഷ്ടി ചുരുട്ടീട്ടു

മുട്ടിനാന്‍ കുന്നിനെയൊന്നുമെല്ലെ

കട്ടക്കിടാവുതന്‍ കൈത്തലം കൊണ്ടുള്ള

മുഷ്ടിയെത്തന്മെയ്യിലേറ്റ നേരം

ഞെട്ടിനിന്നുള്ളൊരു കുന്നുതാനെന്നപ്പോള്‍

വട്ടംതിരിഞ്ഞു തുടങ്ങി മെല്ലെ

ഇങ്ങനെ കണ്ടൊരു നന്ദകുമാരകന്‍

പൊങ്ങിച്ചുനിന്നാനക്കുന്നു മെല്ലെ

വാമമായുള്ളൊരു പാണിതലംകൊണ്ടു

വാരുറ്റുനിന്നങ്ങുയര്‍ത്തിച്ചൊന്നാന്‍

എങ്കൈയ്യിലുള്ളൊരു വന്‍ കുന്നുകീഴിലേ

വന്നിങ്ങു നുഴൂവിന്‍ നിങ്ങളെല്ലാം

ഭഗവാന്‍ പറഞ്ഞു: മഴയും കാറ്റും നിങ്ങളെ ബാധിക്കില്ല. ഈ പര്‍വതം എന്റെ വിരലറ്റത്തുനിന്ന് താഴെ വീഴുമെന്നും ഭീതിവേണ്ടാ…

ഗോകുലവാസികളെല്ലാം, പശുക്കള്‍ക്കാപ്പം ആ പര്‍വതത്തിന്റെ ചുവട്ടില്‍ വന്നുനിന്നു. അവര്‍ വിശപ്പറിഞ്ഞില്ല. സമയം പോവുന്നതറിഞ്ഞില്ല. ഏഴുദിവസം അവര്‍ ആ നിലയില്‍ കഴിച്ചുകൂട്ടി.

കൃഷ്ണന്റെ യോഗഭാവം കണ്ട ഇന്ദ്രന്‍, ഗര്‍വ് നിശ്ശേഷം വെടിഞ്ഞ് മേഘങ്ങളെ പിന്‍വലിച്ചു. മാനം തെളിഞ്ഞു.

മേഘങ്ങള്‍ വേറായി മേളം കലര്‍ന്നുള്ളോ-

രാകാശം കണ്ടുടന്‍ ചൊന്നാന്‍ കണ്ണന്‍

നിര്‍ഗമിച്ചെന്നാലുമിന്നിങ്ങളെല്ലാരും

വ്യഗ്രമായുള്ളതു പോയാതായി

കുന്നിനു കീഴായോരെല്ലാരു മവ്വണ്ണം

ഒന്നാകെനിന്നു പുറത്തുപോന്നാര്‍

നന്ദകുമാരനും കുന്നിനെയന്നേരം

മന്ദമിറക്കിത്താന്‍ കയ്യില്‍ നിന്നും

ഭൂതലം തന്നിലേ മെല്ലവേയാക്കിനാന്‍

ഭൂതങ്ങളെല്ലാമേ കണ്ടിരിക്കേ

വാനവര്‍കോനായ വാസവന്‍ തന്നിലെ

സാനന്ദം മാനിച്ചു വാഴ്‌ത്തിനിന്നാന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

Kerala

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

Entertainment

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

Entertainment

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.