ആറ്റിങ്ങല്‍: കലോത്സവം കൊടിയിറങ്ങുമ്പോള്‍ എച്ച്എസ്എസ് വിഭാഗത്തില്‍ 369 പോയിന്റോടെ തിരുവനന്തപുരം നോര്‍ത്തിനാണ് കിരീടം. എച്ച്എസ് വിഭാഗത്തില്‍ കിളിമാനൂര്‍ ഉപജില്ലയും യുപിവിഭാഗത്തില്‍ ആറ്റിങ്ങലും ഓവറോള്‍ നേടി.
എച്ച്എസ്എസില്‍ തിരുവനന്തപുരം സൗത്തിനാണ് രണ്ടാം സ്ഥാനം 347 പോയിന്റ്. മൂന്നാംസ്ഥാനം ആതിഥേയ ഉപജില്ലയായ ആറ്റിങ്ങലിനാണ് 339 പോയിന്റ്. എച്ച്എസ് വിഭാഗത്തില്‍ ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് തിരുവനന്തപുരം നോര്‍ത്തിന് ഓവറോള്‍ നഷ്ടമായി. മൂന്നാംസ്ഥാനം ആറ്റിങ്ങലിനാണ് 293 പോയിന്റ്. യുപി വിഭാഗത്തില്‍ 143 പോയിന്റു നേടിയ കിളിമാനൂര്‍ ഉപജില്ലയ്‌ക്കാണ് രണ്ടാംസ്ഥാനം. 128 പോയിന്റുനേടി നെടുമങ്ങാട് മൂന്നാമതെത്തി.
സംസ്‌കൃത കലോത്സവം എച്ച്എസില്‍ പാലോട് ഉപജില്ലയ്‌ക്കാണ് ഓവറോള്‍. രണ്ടാംസ്ഥാനം തിരുവനന്തപുരം സൗത്തിനാണ്. നോര്‍ത്തിനാണ് മൂന്നാംസ്ഥാനം. യുപി വിഭാഗത്തിലും പാലോട് തന്നെയാണ് ഒന്നാമത്. ആറ്റിങ്ങലിനാണ് രണ്ടാംസ്ഥാനം. കിളിമാനൂരും നെടുമങ്ങാടും മൂന്നാം സ്ഥാനത്തെത്തി. അറബിക് കലോത്സവത്തില്‍ എച്ച്എസില്‍ ആറ്റിങ്ങലും കിളിമാനൂരും ഓവറോള്‍ പങ്കിട്ടു. രണ്ടാംസ്ഥാനം നെടുമങ്ങാടിനും മൂന്നാംസ്ഥാനം കണിയാപുരത്തിനുമാണ്. യുപിയില്‍ ആറ്റിങ്ങല്‍ ഓവറോള്‍ നേടി. രണ്ടാംസ്ഥാനം തിരുവനന്തപരം നോര്‍ത്തിനാണ്. തിരുവനന്തപുരം സൗത്തിനാണ് മൂന്നാംസ്ഥാനം.
ജനറല്‍ വിഭാഗം എച്ച്എസ്എസില്‍ വഴുതക്കാട് കാര്‍മല്‍ എച്ച്എസ്എസ് മികച്ച സ്‌കൂളായി. ആറ്റിങ്ങല്‍ ബോയിസ് രണ്ടാംസ്ഥാനത്തും കിളിമാനൂര്‍ ആര്‍ആര്‍വി എച്ച്എസ്എസ് മൂന്നാംസ്ഥാനത്തുമാണ്. എച്ച്എസ് വിഭാഗത്തില്‍ നെടുമങ്ങാട് ന്യൂ എച്ച്എസ്എസ്സാണ് ഒന്നാംസ്ഥാനത്ത്. കടുവയില്‍ കെടിസിടി രണ്ടാംസ്ഥാനത്തും വഴുതക്കാട് കാര്‍മല്‍ എച്ച്എസ്എസ് മൂന്നാംസ്ഥാനത്തുമാണ്. യുപിവിഭാഗത്തില്‍ നെയ്യാറ്റിന്‍കര സെന്റ് തെരാസസ് ജിഎച്ച്എസ്എസ്സാണ് മികച്ച സ്‌കൂള്‍. തിരുവനന്തപുരം നിര്‍മലാഭവനാണ് രണ്ടാംസ്ഥാനത്ത്. മൂന്നാംസ്ഥാനം വഴുതക്കാട് കാര്‍മലും നേടി.
സംസ്‌കൃതോത്സവത്തില്‍ എച്ച്എസ്സില്‍ നന്ദിയോട് എസ്‌കെവി എച്ച്എസും യുപിയില്‍ നന്ദിയോട് നളന്ദ ടിടിഐയും മികച്ച സ്‌കൂളുകളായി. അറബിക് എച്ച്എസ് വിഭാഗത്തില്‍ നെടുമങ്ങാട് ക്രസന്റ് എച്ച്എസ് ഒന്നാംസ്ഥാനത്തെത്തി. യുപി വിഭാഗത്തില്‍ വള്ളക്കടവ് വിഎംജെയുപിഎസ്സാണ് ഒന്നാമത്.
















