Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാനന്ദത്തിന് അധികാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 02:45 am IST
in Samskriti

നചികേതസ്സിന്റെ തത്വജിജ്ഞാസയെ കൂടുതല്‍ ശക്തമാക്കാനായി പരമാത്മാവിന്റെ മഹിമാതിശയത്തെ യമന്‍ വര്‍ണിക്കുന്നു.തം ദുര്‍ദര്‍ശം ഗൂഢമനപ്രവിഷ്ടംഗുഹാഹിതം ഗഹ്വരേഷ്ഠം പുരാണംഅദ്ധ്യാത്മയോഗാധിഗമേന ദേവംമത്വാ ധീരോ ഹര്‍ഷശോകൗജഹാതികാണാന്‍ വിഷമമുള്ളവനും മായകൊണ്ട് മറയ്‌ക്കപ്പെട്ടവനും എല്ലാറ്റിലും പ്രവേശിച്ചിരിക്കുന്നവനും ബുദ്ധിയില്‍ ഇരിക്കുന്നവനും രാഗദ്വേഷങ്ങള്‍ നിറഞ്ഞ ഹൃദയഗുഹയില്‍ വസിക്കുന്നവരും പുരാതനനുമായ ആ ദേവനെ (ആത്മാവിനെ) അദ്ധ്യാത്മ  യോഗത്തിന്റെ അനുഷ്ഠാനത്താല്‍ സാക്ഷാല്‍ക്കരിച്ച് ധീരനായ വിവേകി സുഖദുഃഖങ്ങളെ വെടിയുന്നു.ഏറ്റവും സൂക്ഷ്മമായതിനാല്‍ പരമാത്മാവിനെ ദര്‍ശിക്കാന്‍ വളരെ പ്രയാസമാണ്.

കണ്ടുപിടിക്കാന്‍ വിഷമമുള്ള സ്ഥലത്താണ് ഇരിപ്പ്. പ്രാകൃതങ്ങളായ വിഷയങ്ങളാലും വികാരങ്ങളാലും വിജ്ഞാനങ്ങളാലും മൂടിയിരിക്കുകയാണിത്. ഗുഹ അല്ലെങ്കില്‍ ഹൃദയ ഗുഹയിലാണ് കുടികൊള്ളുന്നത്. കല്ലും മുള്ളും കുണ്ടും കുഴിയുമൊക്കെയുള്ള ഗഹനമായ ഒരു ഗുഹ പോലെയുള്ള സ്ഥലത്ത് രാഗദ്വേഷാദികളാകുന്ന അനര്‍ത്ഥത്താല്‍ മറഞ്ഞിരിക്കുകയാണ് ആത്മതത്വം. കണ്ടെത്താന്‍ പ്രയാസമുള്ള പുരാതനമായ ആത്മാവിനെ അദ്ധ്യാത്മയോഗം കൊണ്ടേ അറിയാനാകൂ. മനസ്സിനെ ലൗകിക വിഷയങ്ങളില്‍ നിന്ന് പിന്‍വലിച്ച് ആത്മാവില്‍തന്നെ ഉറപ്പിച്ചുനിര്‍ത്തുന്നതാണ് അദ്ധ്യാത്മ യോഗം. ഇതിലൂടെ ആത്മസാക്ഷാത്കാരം നേടി ബുദ്ധിമാന്മാരായ ആളുകള്‍ സുഖങ്ങള്‍ക്കപ്പുറത്തെത്തുന്നു. ഉപാധികള്‍ക്കനുസരിച്ചാണ്  ഹര്‍ഷശ്ലോകങ്ങള്‍ ഉണ്ടാകുന്നത്. ജീവാത്മാപരമാത്മാ ഐക്യമുണ്ടാകുമ്പോള്‍ ഉത്കര്‍ഷവും അപകര്‍ഷവും (ഉയര്‍ച്ച, താഴ്ച)ഉണ്ടാകുന്നില്ല. ഉയര്‍ച്ചയില്‍ സന്തോഷവും താഴ്ചയില്‍ സങ്കടവും സാധാരണ ഉണ്ടാകും.  ആത്മസാക്ഷാത്കാരം നേടിയ ആള്‍ക്ക് ഇവ ബാധകമാകുന്നില്ല.

എല്ലായിടത്തും ഒരേ ആത്മാവിനെ സാക്ഷാത്കരിക്കുമ്പോള്‍ താനെന്നും അന്യനെന്നും ഉള്ള ഭേദം നശിക്കും. എല്ലാം ഒന്നെന്ന അനുഭൂതിയില്‍ ഉയര്‍ച്ച-താഴ്ചകള്‍ക്ക് പ്രസക്തിയില്ല. അതുകൊണ്ട് സന്തോഷമോ സങ്കടമോ ഉണ്ടാകില്ല. ‘ധീരന്‍’ എന്നത് ശ്രവണവും മനനവും വേണമെന്നും അദ്ധ്യാത്മ യോഗാധിഗമേന എന്നത് നിദിദ്ധ്യാസനം വേണമെന്നും അര്‍ത്ഥമാക്കുന്നു.ഈ ആത്മതത്വത്തെ കേട്ടുമനസ്സിലാക്കുന്ന മര്‍ത്യന്‍ ധര്‍മ്മത്തില്‍നിന്ന് പിഴയ്‌ക്കാത്തതും അണുപോലെ വളരെ സൂക്ഷ്മമായ ആത്മാവിനെ ശരീരം തുടങ്ങിയ അനാത്മ വസ്തുക്കളില്‍നിന്ന് വേര്‍തിരിച്ചറിയണം. അപ്പോള്‍ ആനന്ദിക്കേണ്ട വസ്തുവിനെ കിട്ടിയതില്‍  ആനന്ദമനുഭവിക്കും. ആത്മതത്വമാകുന്ന ഈ വീട് നചികേതസ്സിന് വേണ്ടി തുറന്നിരിക്കുന്നുവെന്ന് താന്‍ കരുതുന്നതായി യമന്‍ ഉറപ്പ് നല്‍കുന്നു അടുത്ത മന്ത്രത്തില്‍. ആത്മ-അനാത്മാ വിവേകത്തില്‍നിന്നാണ് ശരിയായ ആനന്ദം ലഭിക്കുന്നത്.

ഏത് ആത്മാവെന്നും ഏതെല്ലാം ആത്മാവല്ല എന്നും വേര്‍തിരിച്ചറിയുന്നതാണ് ആത്മാ-അനാത്മാ വിവേകം. ആത്മതത്വത്തെ ആചാര്യനില്‍നിന്ന് കേട്ട് വിചാരം ചെയ്യുക. ഇപ്പോള്‍ ആത്മാവാണെന്ന് നാം ധരിച്ചിട്ടുള്ള ശരീരം ഉള്‍പ്പെടെയുള്ള പലതും അനാത്മാവാണെന്ന് ബോധ്യപ്പെടും. തുടര്‍ന്ന് ആത്മാവിനെ അനുഭവമാകുമ്പോള്‍ ആനന്ദം ഉണ്ടാകും. നചികേതസ്സ് ആത്മാനന്ദത്തിന് അധികാരിയാണെന്ന് യമദേവന്‍ തന്നെ പ്രസ്താവിക്കുന്നു. ബ്രഹ്മ ഭവനത്തിന്റെ വാതില്‍ നിനക്കുവേണ്ടി മലര്‍ക്കെ തുറന്നിരിക്കുന്നു. നീ മോക്ഷത്തിന് അധികാരിയാണ്.യമധര്‍മ്മദേവന്റെ പ്രശംസ കേട്ട് നചികേതസ്സ് വളരെ താല്‍പ്പര്യത്തോടെ തനിക്ക് അറിവിനെ നല്‍കാന്‍ ആവശ്യപ്പെടുന്നു.അന്യത്ര ധര്‍മ്മാദന്യത്രാധര്‍മ്മാ-ദന്യത്രാസ്മാത് കൃതാകൃതാത്അന്യത്രഭൂതാച്ച ഭവ്യാച്ചയന്താത് പശ്യസി തദ്‌വദധര്‍മ്മത്തില്‍നിന്നും അധര്‍മ്മത്തില്‍നിന്നും വേറെയായതും കൃതത്തില്‍നിന്നും അകൃതത്തില്‍നിന്നും (കാര്യകാരണങ്ങളില്‍നിന്ന്) വേറെയായതും ഭൂതത്തില്‍നിന്നും ഭാവിയില്‍നിന്നും വേറെയായതും അല്ലെങ്കില്‍ ഇവയ്‌ക്കൊക്കെ അതീതമായ യാതൊന്നിനെ അങ്ങ് കാണുന്നുവോ ആ ആത്മതത്വത്തെ എനിക്ക് ഉപദേശിച്ച് തരൂ.

തനിക്ക് ആത്മതത്വത്തെ പറഞ്ഞുതരണമെന്ന് വളരെ വിനയത്തോടെ നചികേതസ്സ് യമനോട് ആവശ്യപ്പെടുന്നു. ധര്‍മത്തിനും അധര്‍മത്തിനും അതീതമാണ് ആത്മതത്വം. ധര്‍മംകൊണ്ട് പുണ്യലോകവും അധര്‍മംകൊണ്ട് നരകവുമാണ് കിട്ടുക. ധര്‍മ്മാധര്‍മ്മങ്ങള്‍ക്ക് പുണ്യലോപലോകങ്ങള്‍ അപ്പുറമാണ് ബ്രഹ്മം അഥവാ ആത്മതത്വം. അതുപോലെ കാര്യകാരണ സ്വരൂപമായ ഈ പ്രപഞ്ചത്തില്‍നിന്നും അതീതമാണ്. കൃതമായത് കാര്യവും അകൃതമായത് കാരണവുമാണ്. ഭൂതം, ഭാവി എന്ന് പറഞ്ഞതുകൊണ്ട് വര്‍ത്തമാനകാലം കൂടി കണക്കാക്കണം. ത്രികാലങ്ങള്‍ക്കും അതീതമാണ് ബ്രഹ്മം.

ഇത്രയധികം ശ്രേഷ്ഠതയുള്ള ആത്മതത്വത്തെയാണ് നചികേതസ്സ് ചോദിക്കുന്നത്.ആത്മതത്വം എന്താണെന്ന് ഉപനിഷത്ത് നമുക്ക് ഒരു ഉത്തമശിഷ്യനിലൂടെ പറഞ്ഞുതരികയാണ്. എല്ലാ ഗുണദോഷങ്ങള്‍ക്കും കാര്യകാരണങ്ങള്‍ക്കും മൂന്ന് കാലത്തിനും മേലെയാണ് ആത്മാവെന്ന് നാം അറിയണം.         (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.