Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വെള്ളിത്തിരയിലെ രാജകുമാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:45 am IST
inVicharam

അഭ്രപാളിയിലെ പ്രണയരാജകുമാരന്‍ അരങ്ങൊഴിഞ്ഞു. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡിന്റെ നിറപ്പകിട്ടാര്‍ന്ന പ്രണയമുഖമായിരുന്നു ശശികപൂര്‍. വശ്യതയും ചാരുതയും ഒന്നുചേര്‍ന്ന ആ വ്യക്തിത്വം കപൂര്‍ കുടുംബത്തിന്റെ സ്വത്വമായ സ്‌നേഹത്തില്‍ കുതിര്‍ന്നതായിരുന്നു. അതുകൊണ്ടുതന്നെ ആരോടും അകലം പാലിക്കാത്ത രാജകുമാരനായി ശശികപൂര്‍ നിറഞ്ഞാടി. അതിന്റെ പൊലിമയില്‍ ബോളിവുഡിനുതന്നെ പ്രത്യേക മാനം കൈവരുകയും ചെയ്തു.

ഇന്ത്യന്‍ സിനിമയുടെ തലതൊട്ടപ്പന്‍മാര്‍ എന്നു വിശേഷിപ്പിക്കുന്ന കപൂര്‍ കുടുംബത്തിന്റെ എല്ലാ സവിശേഷതകളും ഉരുവംകൂടിയ വ്യക്തിയായിരുന്നു ശശികപൂര്‍ എന്നു വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തി ഒട്ടുമില്ലതന്നെ. അത്രമാത്രം താദാത്മ്യപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ അഭിനയവും ജീവിതവും സംസ്‌കാരവും.ഹിന്ദി സിനിമയുടെ വിവിധ മേഖലകളില്‍ തന്റെ കൈയൊപ്പു ചാര്‍ത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചുഎന്നതു മാത്രമല്ല അദ്ദേഹത്തിന്റെ പ്രത്യേകത. നടനാവുമ്പോള്‍ നടനായി ജീവിക്കുക, സംവിധായകനാവുമ്പോള്‍ പ്രതിഭാധനനാവുക, നിര്‍മ്മാതാവാകുമ്പോള്‍  അങ്ങേയറ്റം കണിശക്കാരനാവുക എന്നതായിരുന്നു രീതി.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മുമ്പില്‍ ആര്‍ക്കും ഒഴികഴിവുകള്‍ പറഞ്ഞ് രക്ഷപ്പെടാനാവുമായിരുന്നില്ല. സമഗ്രമായ ജീവിതവീക്ഷണത്തോടൊപ്പം അനുതാപമാര്‍ന്ന നിലപാടും കൈക്കൊണ്ടിരുന്നു എന്നതാണ് എടുത്തുപറയേണ്ട സംഗതി. 1961 ല്‍ ധര്‍മപുത്രയിലൂടെ നായകനായി അരങ്ങേറിയ ശശികപൂര്‍ ദീവാര്‍, കഭീകഭി, നമക്ഹലാല്‍, ജബ്ജബ് ഫൂല്‍ഖിലേ എന്നീ സിനികള്‍ സൂപ്പര്‍ഹിറ്റാക്കി. പന്ത്രണ്ട് ഹോളിവുഡ് സിനിമകളിലും അഭിനയിച്ചു.  ചലച്ചിത്ര മേഖലയിലെ സമര്‍പ്പണത്തിനുള്ള ആദരമെന്ന നിലയില്‍ പത്മഭൂഷണ്‍, ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു.

ദൈവത്തിന്റെ സുന്ദര മനുഷ്യന്‍ എന്ന് ശ്യാം ബെനഗല്‍ ശശികപൂറിനെ വിശേഷിപ്പിക്കുമ്പോള്‍ അതില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായി മനസ്സിലാവുന്നു. ഒരു ചരിത്രം ഇവിടെ അവസാനിക്കുകയാണ്. ബാലനടനായി 1948 ല്‍ അദ്ദേഹം രംഗത്തുവന്നതു മുതല്‍ ചലച്ചിത്രമെന്നത് അടക്കാനാവാത്ത അഭിവാഞ്ഛയായി കൊണ്ടുനടന്നു. ഏറ്റവും നല്ല ബാലനടനായി 1948 ല്‍ ‘ആഗ്’ ലും 1951 ല്‍ ‘ആവാര’ യിലും തിളങ്ങി.

തിയേറ്റര്‍ പ്രസ്ഥാനത്തിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ഇതോടൊപ്പം വേറിട്ടു നില്‍ക്കുന്നു. ഏതു രംഗത്തും അതിന്റെ തനിമ അതേപോലെ നിലനിര്‍ത്താനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ശശികപൂര്‍ കൈത്താങ്ങു നല്‍കിയിരുന്നത്. അതു മനസ്സില്‍വച്ചാവാം ശശികപൂറിന്റെ വിയോഗത്തില്‍ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഹൃദയത്തില്‍ തട്ടുന്ന അനുശോചനം നടത്തിയിരിക്കുന്നത്.ബോളിവുഡിന്റെ സൗന്ദര്യവും ചാരുതയുമാണ് നഷ്ടമായിരിക്കുന്നതെന്ന വികാരം ആ മേഖലയിലുള്ളവര്‍ സ്മരിക്കുമ്പോള്‍ ശശികപൂര്‍ എത്രമാത്രം അവര്‍ക്ക് പ്രിയങ്കരനായിരുന്നുവെന്ന് വിലയിരുത്താനാവും. അദ്ദേഹം ഒരു പാക്കേജായിരുന്നു എന്നാണ് ബോളിവുഡ് അഭിപ്രായപ്പെടുന്നത്.

ഹാസ്യവും ചിന്തയും നിഷ്‌കളങ്കതയും പ്രണയവും പക്വതയും തുടങ്ങി എന്തും മിന്നിമറയുന്ന ആ അഭിനയ ചാതുര്യം ബോളിവുഡ് ഏറെ ആസ്വദിച്ചതാണ്. 160 സിനികളില്‍ ആ കലാകാരന്‍ നിറഞ്ഞുനിന്നതിന്റെ  കാരണവും മറ്റൊന്നല്ല. ‘കാലാപത്ഥര്‍’ എന്ന സിനിയില്‍ അമിതാബും ശശികപൂറും ഫ്രെയ്‌മുകളില്‍ അഭിനയ പോരാട്ടം നടത്തുന്നതിന്റെ ഓര്‍മകള്‍ ഇന്നും ചലച്ചിത്ര പ്രേമികളില്‍ പച്ചപിടിച്ചുകിടക്കുന്നുണ്ടാവും. ആ കലാകാരന്റെ അനശ്വരസ്മരണകളില്‍ ചലച്ചിത്രലോകം എന്നും ഹരിതാഭമായി നില്‍ക്കട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.