ന്യൂദല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉത്തര്‍പ്രദേശിലെ മേയര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പതിനാല് മേയര്‍മാരും അമേത്തിയിലെ മുനിസിപ്പല്‍ ചെയര്‍മാനുമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രിയെ കണ്ടത്. യുപി ബിജെപി അധ്യക്ഷന്‍ മഹേന്ദ്രനാഥ പാണ്ഡെയും പങ്കെടുത്തു.
യുപിയില്‍ നേടിയ വിജയത്തില്‍ എല്ലാവരേയും അഭിനന്ദിച്ച മോദി വികസനത്തിന് മുന്‍ഗണന നല്‍കണമെന്ന നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: