തിരുവനന്തപുരം: തീരദേശമേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കുമെന്ന് സുരേഷ് ഗോപി എം.പി. ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ പൂന്തുറയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉച്ചയ്ക്ക് ഒരു മണിയോടെ സുരേഷ് ഗോപി പൂന്തുറയില്‍ എത്തിയപ്പോള്‍ തീരദേശവാസികളുടെ സങ്കടങ്ങള്‍ അണപൊട്ടി. ‘എന്റെ മകനെ കണ്ടിട്ട് അഞ്ച് ദിവസമായി സാറേ, ഞാന്‍ ഇനി എങ്ങനെ എന്റെ മക്കളെ വളര്‍ത്തും’ എന്ന് കരഞ്ഞുകൊണ്ട് പറയുന്ന ഓരോ അമ്മയുടെയും വാക്കുകള്‍ കൂടെ നിന്നവരുടെയും കണ്ണ് നനയിച്ചു.
പൂന്തുറയില്‍ നിന്ന് കടലില്‍പോയ 90 പേരില്‍ 28 പേര് ഇനിയും തിരികെ എത്താനുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള അറിയിപ്പ് തരാന്‍ വൈകിയെന്നും പ്രതിഷേധം കനത്തപ്പോളാണ് കണ്ട്രോള് റൂം തുറന്നത് തുടങ്ങിയ പരാതികള്‍ പള്ളി അധിക്യതരും സുരേഷ് ഗോപിയെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: