Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പഴശ്ശി ഡാം ഉദ്യാനം; നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 10:45 pm IST
in Kannur

മട്ടന്നൂര്‍: പഴശ്ശി ഡാം ഉദ്യാനം നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് അധികൃതരുടെ അനാസ്ഥകാരണം അനാഥമായിക്കിടക്കുന്നത്. ഒന്നരക്കോടിയിലേറെ രൂപ ചെലവിടുന്ന പദ്ധതിയുടെ നവീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞ ഓണത്തിനു മുമ്പ് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എങ്ങുമെത്തിയിട്ടില്ല.

2015 മെയിലാണ് അന്നത്തെ ടൂറിസം മന്ത്രി അനില്‍കുമാര്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഓണസമ്മാനമായി അടുത്ത വര്‍ഷം ഓഗസ്റ്റില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് മന്ത്രി ഉദ്ഘാടനവേളയില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രഖ്യാപനം പാഴ് വാക്കാകുകയായിരുന്നു. 2012 ആഗസ്തിലുണ്ടായ കനത്ത മഴയില്‍ ഡാം കരകവിഞ്ഞൊഴുകിയതോടെയാണ് ഉദ്യാനം പൂര്‍ണ്ണമായും തകര്‍ന്നത്. ഡാമിന്റെ ഇരുവശങ്ങളിലുമുള്ള കുട്ടികളുടെ പാര്‍ക്കും മറ്റും പൂര്‍ണ്ണമായി കുത്തിയൊഴുകിപ്പോകുകയായിരുന്നു.

തകര്‍ന്ന പാര്‍ക്കുകള്‍ നവീകരിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പദ്ധതി തയ്യാറാക്കി സര്‍ക്കാറിനു സമര്‍പ്പിച്ചതിനാല്‍ രണ്ടു വര്‍ഷം മുമ്പ് ഒന്നര ക്കോടി രൂപ അനുവദിച്ചു. ആദ്യഘട്ടമായി 79 ലക്ഷം രൂപ നല്‍കി നിര്‍മ്മാണം കിറ്റ്‌കോയെ ഏല്‍പ്പിക്കുകയായിരുന്നു. പ്രവൃത്തി നടത്തുന്നതിന് കിറ്റ്‌കോ സബ്ബ് കരാര്‍ നല്‍കിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞാണ് പ്രവൃത്തി ആരംഭിച്ചത്.

പഴശ്ശി ഡാം സൈറ്റില്‍ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏഴേക്കറോളം സ്ഥലത്താണ് പാര്‍ക്ക് നിര്‍മ്മാണം. കുട്ടികളുടെ പാര്‍ക്ക്, കളിയുപകരണങ്ങള്‍, ശില്പങ്ങള്‍, വിദൂരക്കാഴ്ച കാണാനുള്ള പ്രത്യേക പോയിന്റുകള്‍, നടപ്പാത, വിശ്രമമുറികള്‍ എന്നിങ്ങനെ ജില്ലയിലെ മികച്ച പാര്‍ക്കാക്കി മാറ്റാനുള്ള പദ്ധതിയാണ് നടപ്പിലാക്കിയിരുന്നത്. ഒരു വര്‍ഷം മുമ്പേ കുട്ടികളുടെ പാര്‍ക്ക്, കളിയു പകരണങ്ങള്‍, വിദൂരക്കാഴ്ച കാണാനുള്ള പ്രത്യേക പോയിന്റുകള്‍, നടപ്പാത, വിശ്രമമുറികള്‍ തുടങ്ങിയവ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ടിക്കറ്റ് കൗണ്ടറുകള്‍, വൈദ്യുതി, കെട്ടിടത്തിനുള്ള നമ്പര്‍ എന്നിവയാണ് ഇനി ബാക്കിയുള്ളത്. 90 ശതമാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെങ്കിലും പത്ത് ശതമാനം തീര്‍ക്കാനാണ് ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നത്. ഉടന്‍ പണി പൂര്‍ത്തിയാക്കി പാര്‍ക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ കാടുകയറി നശിക്കാനുള്ള സാഹചര്യമാണുള്ളത്. നിത്യേന നൂറുകണക്കിനു സഞ്ചാരികള്‍ എത്തിച്ചേരുന്ന പഴശ്ശി ഡാം സൈറ്റില്‍ ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കാത്തതിനാല്‍ ഡിടിപിസിക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.