കണ്ണാടിപ്പറമ്പ്: ധര്‍മ്മശാസ്താ ശിവക്ഷേത്രത്തില്‍ നടന്നുവരുന്ന അഞ്ചാമത് മഹാരുദ്രയജ്ഞത്തിന് ഭക്തജനത്തിരക്കേറി. യജ്ഞത്തോടനുബന്ധിച്ച് വൈകുന്നേരങ്ങളില്‍ നടക്കുന്ന ഭഗവതിസേവയും ഭക്തിനിര്‍ഭരം. ഇന്നലെ നടന്ന ഭഗവതിസേവയില്‍ പൂജാകര്‍മ്മം നിര്‍വ്വഹിച്ചത് അഞ്ചാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കരുമാരത്തില്ലത്തിന്റെ ഇളയ തലമുറക്കാരനായ ശ്രീരാംനമ്പൂതിരിപ്പാടാണ്. സഹസ്രനാമങ്ങളൊക്കെ ഹൃദിസ്ഥം. പൂജാകര്‍മ്മങ്ങളൊക്കെ പരിചയസമ്പന്നം. ശ്രീരാമിനു മുത്തച്ഛനും അച്ഛന്‍ കരുമാരത്തില്ലത്ത് കൃഷ്ണകുമാര്‍ നമ്പൂതിരിപ്പാടും ഗുരുക്കന്മാര്‍. പൂജാദികര്‍മ്മങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഈ ബാലന്‍. യജ്ഞത്തില്‍ ശ്രീരുദ്രമന്ത്രം ഉരുവിട്ടു കര്‍മങ്ങള്‍ ചെയ്യുന്നവരില്‍ ശ്രീരാം കൂടിയുണ്ട്. സ്‌കൂള്‍ പഠനത്തിലും മിടുക്കനാണ് ഈ കുട്ടി.
















