കണ്ണൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ തയ്യില്‍ തീരദേശ മേഖലയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലങ്ങളും വീടുകളും ബിജെപി കണ്ണൂര്‍ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രദേശത്ത് ആവശ്യമായ ഒരുതരത്തിലുള്ള മുന്‍കരുതല്‍ നടപടിയും എടുത്തിട്ടില്ലെന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ എത്രയും പെട്ടന്ന് ജില്ലാ ഭരണകൂടം ഒരുക്കണമെന്നും എന്ന് ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ജിത്ത് അധികൃതരോടാവശ്യപ്പെട്ടു. ബിജെപി ദേശിയ സമിതിയംഗം പി.കെ.വേലായുധന്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി, ബിജെപി നേതാക്കളായ കെ.രതീഷ്, കെ.അജിത്, ആര്‍.കെ.ഗിരിധരന്‍, സെലീന, സനല്‍ തുടങ്ങിയ നേതാക്കള്‍ സംഘത്തിലുണ്ടായിരുന്നു.
ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 8 മണിക്ക് തയ്യിലും പരിസരങ്ങളിലും സ്വച്ച്ഭാരത് അഭിയാന്‍ നടത്തും. കണ്ണൂര്‍ നഗരത്തിലും സമീപ പ്രദേശത്തുമുള്ള പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു .
















