Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിത്യമായ ഫലത്തെ തരുവാന്‍ അറിവിനേ സാധിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 02:30 am IST
in Samskriti

നചികേതസ്സിന്റെ അതിഗഹനവും മഹത്തരവുമായ ചോദ്യം കേട്ട് യമന്‍ സന്തുഷ്ടനായി. ചോദിക്കേണ്ട കാര്യം തന്നെ- ഒരു ഉത്തമശിഷ്യനേ ഇങ്ങനെ ചോദിക്കാനാവൂ. വേണ്ടത്ര വൈരാഗ്യം വന്നിട്ടുണ്ടോ എന്നും പരിശോധിക്കാനും ആത്മജ്ഞാനത്തിന് അധികാരിയുമാണോ എന്ന് പരീക്ഷിച്ച് അറിയുവാന്‍ പലതരത്തിലുള്ള പ്രലോഭനങ്ങള്‍ നീട്ടുന്നു. ആത്മവിദ്യ സ്വീകരിക്കുവാന്‍ അര്‍ഹരല്ലാത്തവര്‍ അതില്‍ വീണുപോകും.

ദേവവൈരത്രാപി വിചികിത്‌സിതം

പുരാ

നഹി സുവിജ്‌ഞേയമന്നുദേഷ ധര്‍മ്മഃ

അന്യം വരം നചികേതോ വൃണീഷ്വ

മാമോ പരോ ഝീരതി മാ

സുജൈനം.

ഇക്കാര്യത്തില്‍ ദേവന്മാര്‍ക്കുപോലും പണ്ട് സംശയം ഉണ്ടായിട്ടുണ്ട്. വളരെ സൂക്ഷ്മമാണ് ആത്മവിഷയം എന്നതിനാല്‍ എളുപ്പത്തില്‍ അറിയാന്‍ കഴിയില്ല. നചികേതസ്സേ, മറ്റൊരു വരം ചോദിക്കൂ. എന്നില്‍ സമ്മര്‍ദ്ദം ചെലുത്തരുത്. ഈ വരം തരാന്‍ എനിക്ക് വിഷമമുണ്ട്. സാധാരണക്കാര്‍ക്ക് അറിയാന്‍ ബുദ്ധിമുട്ടുള്ള ഈ വരത്തെ മാറ്റി മറ്റൊരു വരം ചോദിക്കുവാന്‍ യമന്‍ നചികേതസ്സിനോടു പറയുന്നു.

ആത്മാവിന്റെ അസ്തിത്വത്തേയും സ്വരൂപത്തെയും പറ്റി ദേവന്മാര്‍ക്കു പോലും പണ്ട് വളരെ സംശയമുണ്ടായിരുന്നു. ബ്രഹ്മതത്വത്തെ അറിയാന്‍ ദേവന്മാര്‍ പെട്ട പാട് കേനോപനിഷത്തില്‍ നാം കണ്ടതാണ്. ചോദിച്ച വരംതന്നെ വേണമെന്ന് ഒരിക്കലും നിര്‍ബന്ധം പിടിക്കരുതെന്നും ഇഷ്ടമുള്ള മറ്റ് വരം തരാമെന്നും യമന്‍ പറയുന്നത് നചികേതസ്സിനെ ശരിക്കും പരീക്ഷിക്കലാണ്. എന്നാല്‍ അതിലൊന്നും കുടുങ്ങുന്നവനല്ലായിരുന്നു ഈ മിടുക്കന്‍.

ദേവന്മാര്‍ക്ക്‌പോലും സംശയമുള്ളതും അവര്‍ക്ക് അറിയണം എന്നു കരുതുന്നതും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഈ അറിവിനെ പറഞ്ഞുതരാന്‍ മൃത്യുദേവനെപ്പോലെ മറ്റൊരാളുണ്ടോ എന്നാണ് തിരിച്ച് നചികേതസ്സ് ചോദിക്കുന്നത്. അങ്ങുതന്നെ എനിക്ക് ഈ അറിവ് പകര്‍ന്നു തന്നാല്‍ മതി. അതുകൊണ്ട് ഇതിന് തുല്യമായ മറ്റൊരു വരം ഇല്ല. പരലോകവിദ്യയെപ്പറ്റി ഉപദേശിക്കാന്‍ മരണത്തിന് ശേഷമുള്ളത് നിയന്ത്രിക്കുന്ന ധര്‍മ്മനെപ്പോലെ വേറെ ആര്‍ക്കാണ് കഴിയുക? നിത്യമായ ഫലത്തെ തരുവാന്‍ ഈ അറിവിനേ സാധിക്കൂ. മറ്റ് വരങ്ങളെല്ലാം അനിത്യമായ ഫലത്തെ മാത്രമേ തരൂ. തന്മൂലം ഈ വരത്തിനു തുല്യമായി മറ്റൊരു വരം ഇല്ല.

പിന്നേയും പരീക്ഷിക്കാനായി യമന്‍ പ്രലോഭനം തുടരുന്നു- അടുത്ത 3 മന്ത്രങ്ങള്‍.

നൂറ് വയസ്സ് ആയുസ്സുള്ള മക്കളേയും പേരക്കുട്ടികളേയും ധാരാളം പശുക്കളേയും ആനകളേയും കുതിരകളേയും സ്വര്‍ണ്ണ (ധന)ത്തെയും സ്വീകരിക്കൂ. എത്രകാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത്രയും കാലം ജീവിക്കുക. ഭൂമിയില്‍ സ്വന്തമായി സാമ്രാജ്യം വേണമെങ്കില്‍ അതും ചോദിക്കാം. സാധാരണ മനുഷ്യര്‍ ആഗ്രഹിക്കുന്ന എല്ലാ വിശിഷ്ടവസ്തുക്കളും നല്‍കാമെന്ന് വാക്ക് കൊടുക്കുന്നു. എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കാനാണ് ദീര്‍ഘായുസ്സ്. ഇത്തരത്തില്‍ വീണ്ടും വരങ്ങള്‍ നല്‍കാമെന്ന് യമന്‍ പറയുന്നു. സ്വര്‍ണ, രത്‌ന, ധനങ്ങളോടുകൂടിയ വളരെക്കാലത്തെ ജീവിതമോ മഹാരാജാവായി വാഴുകയോ ആവാം.

ദിവ്യങ്ങളും മനുഷങ്ങളുമായ സുഖസാധനങ്ങള്‍ എല്ലാം ലഭിക്കുവാന്‍ ആഗ്രഹിക്കാം. ഏതൊരു ആഗ്രഹത്തെയും സാധിപ്പിച്ചുതരാം. മര്‍ത്ത്യലോകത്തില്‍ കിട്ടാന്‍ പ്രയാസമുള്ള ആഗ്രഹങ്ങള്‍ പോലും സാധിപ്പിച്ചുതരാം. മനുഷ്യര്‍ക്ക് കിട്ടാത്ത ദിവ്യസുന്ദരിമാര്‍, തേര് മുതലായ വാഹനങ്ങള്‍, വാദ്യഘോഷങ്ങള്‍ എന്നിവയെല്ലാം നല്‍കാം. എന്റെ ആഗ്രഹംകൊണ്ട് മാത്രം കിട്ടുന്ന അപ്‌സരസുന്ദരിമാരെക്കൊണ്ട് പരിചരിപ്പിക്കാം. സുഖമായി ജീവിക്കൂ, മരണചിന്തയെ വിടൂ.

മരണത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് താല്‍പര്യം. ലൗകിക സുഖങ്ങള്‍ നല്‍കാമെന്നു പറഞ്ഞിട്ടും നചികേതസ്സിന് ഇളക്കമില്ലെന്നു കണ്ടാണ് സ്വര്‍ഗീയ സുഖഭോഗങ്ങളെ വാഗ്ദാനം ചെയ്യുന്നത്. അറിവ് തേടുന്നവര്‍ക്കെല്ലാം ഇത്തരത്തിലുള്ള പ്രലോഭനങ്ങളെ നേരിടേണ്ടിവരും. പരീക്ഷണങ്ങളെ വിജയിക്കുന്നവര്‍ക്ക് ജ്ഞാനം ലഭിക്കും. ആത്മജ്ഞാനം നേടുവാനുള്ള തീവ്രതയും വേണ്ടത്ര വിരക്തിയുമില്ലെങ്കില്‍ പ്രലോഭനങ്ങളില്‍ വീണുപോകും. പക്ഷേ ഇതുകൊണ്ടൊന്നും നചികേതസ്സിന്റെ മനസ്സിളക്കാന്‍ യമധര്‍മ്മദേവന് സാധിച്ചില്ല.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.