തലയോലപ്പറമ്പ്: തോട്ടില്‍ മണ്ണിരകള്‍ ചത്തു പൊങ്ങിയത് നാട്ടുകാരെ പരിഭ്രാന്തി യിലാക്കി. ശനിയാഴ്ച രാവിലെ മുതലാണ് തലയോലപ്പറമ്പ് പഞ്ചായത്തിലെ വടയാര്‍ മുണ്ടോടില്‍ തേവലക്കാട് തോട്ടില്‍ ചത്ത മണ്ണിരകള്‍ കാണപ്പെട്ടത്. മൂവാറ്റുപുഴ യാറിന്റെ കൈവഴിയായ തേവലക്കാട് ഭാഗത്ത് മൂന്നുകിലോമീറ്ററോളം ഭാഗത്ത് തോട്ടില്‍ മണ്ണിരകള്‍ കൂട്ടത്തോടെ ചത്ത് കിടന്നതുമൂലം പ്രദേശത്താകെ ദുര്‍ഗന്ധം പരക്കുകയുണ്ടായി. 12, 13 വാര്‍ഡുകളില്‍പ്പെട്ട നിരവധി കുടുംബങ്ങള്‍ ഈ തോട്ടിലെ വെള്ളമാണ് വീട്ടാവശ്യത്തിനും മറ്റുമായി ഉപയോഗിക്കുന്നത്.തോട്ടില്‍ കുളിക്കാനെത്തിയവരാണ് സംഭവം ആദ്യം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ച തിനെതുടര്‍ന്ന് പൊലീസ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, കൃഷിവകുപ്പ്, പഞ്ചായത്ത് അധി കൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനയ്‌ക്കായി തോട്ടിലെ വെള്ളം അധികൃതര്‍ ശേഖരിച്ചു.















