Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഗുരു അവതരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 02:45 am IST
in Samskriti

‘നമസ്‌തേ ഗുരുഭ്യോ ഗുരുപാദുകാഭ്യാം നമഃ’ സര്‍വ ഗുരുപരമ്പരകള്‍ക്കും നമസ്‌കാരം. ആഗ്രഹിക്കുന്നവര്‍ക്കു മുന്നിലെല്ലാം ഓടിയെത്തുന്ന പരമചൈതന്യമാണ് ഗുരു. സാക്ഷാല്‍ പരമേശ്വരന്‍ തന്നെ.

ഗുരുര്‍ ബ്രഹ്മഃ ഗുരുര്‍ വിഷ്ണുഃ ഗുരുര്‍ദേവോ മഹേശ്വരഃ

ഗുരു സാക്ഷാത് പരബ്രഹ്മഃ തസ്‌മൈ ശ്രീഗുരവേ നമഃ

ഗുരുവിനെ തേടി അധികം അനേ്വഷിച്ച് അലയണമെന്ന് നിര്‍ബന്ധമില്ല. മനസില്‍ ശാന്തതയാര്‍ന്ന തീവ്രതയോടെ ആഗ്രഹിച്ചാല്‍ ഗുരു മുന്നില്‍ അവതരിച്ചിരിക്കും. ഏതെങ്കിലും രൂപത്തില്‍.

പുല്ലായിട്ടും പുഴുവായിട്ടും പുണ്യനദിയായിട്ടും കുറുനരിയായിട്ടും എല്ലാം മുന്നില്‍ വരാന്‍ ആ ഗുരുവിനു സാധിക്കും. ആ ഗുരുചൈതന്യത്തെ തിരിച്ചറിഞ്ഞ് ഗുരുവന്ദനം ചെയ്ത് മനസ്സിനെ പാകപ്പെടുത്തിയാല്‍ ഒരു ജ്ഞാനപ്രവാഹം നമുക്കനുഭവപ്പെടും.പ്രകൃതിയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രകൃതിതന്നെ ഗുരുവായി വരും. തുടര്‍ന്ന് ഓരോ അനുഭവങ്ങളും ഗുരുവായി മാറും.

വനവാസവും തീര്‍ത്ഥാടനവുമെല്ലാമായി സഞ്ചരിച്ച് യമുനാതടത്തില്‍ക്കൂടി പോവുകയായിരുന്ന വിദുരര്‍, ശ്രീകൃഷ്ണഭഗവാന്റെ മന്ത്രിയും സുഹൃത്തുമായിരുന്ന ഉദ്ധവരെക്കണ്ടു. എല്ലാവരേയും കുറിച്ച് ക്ഷേമാന്വേഷണം നടത്തി.

ഉദ്ധവരുടെ മുഖത്തെ അതിതേജസു കണ്ട വിദുരര്‍ക്ക് ആനന്ദാതിശയമുണ്ടായി. ഉദ്ധവരുടെ മുഖം ഒരു മഹാജ്ഞാനിയുടേതുപോലെ പ്രഭാവലയത്താല്‍ അലങ്കൃതമായിത്തോന്നി.

ഏറ്റവും തേജസ്വിയായ ഒരു ഗുരുവിനെ ഭഗവാന്‍ തന്റെ മുന്നില്‍ അവതരിപ്പിക്കുകയാണോ. എല്ലാം ഭഗവാന്റെ മായാവിലാസം. അഞ്ചാം വയസുമുതല്‍ ശ്രീകൃഷ്ണപൂജയില്‍ മനസ്സു രമിച്ചിരുന്ന ഉദ്ധവര്‍ക്ക് ഈ വാര്‍ധക്യത്തില്‍ ഇത്രയ്‌ക്ക് തേജസുണ്ടായതില്‍ അതിശയിക്കാനെന്തിരിക്കുന്നു. വാസനാബലംകൊണ്ട് ഭക്തിയില്‍ ലയിച്ച ഉദ്ധവര്‍ ബുദ്ധിമാനാണ്. ദേവഗുരുവായ ബൃഹസ്പതിയില്‍നിന്നു ശിഷ്യത്വം സ്വീകരിച്ച് വളര്‍ന്നവനാണ്. ആ ദേവഗുരു ബൃഹസ്പതിതന്നെ. ബുദ്ധിസത്തമന്‍ എന്ന് ഉദ്ധവരെ വിശേഷിപ്പിച്ചു. ആ ഉദ്ധവര്‍ ഇന്ന് ഒരു മഹാജ്ഞാനിയെപ്പോലെ ശോഭിക്കുന്നു. ഉത്തമഗുരുവില്‍നിന്ന് ജ്ഞാനം ലഭിച്ച ഇദ്ദേഹവും ഒരു ഉത്തമഗുരുവായിത്തീര്‍ന്നിരിക്കുന്നു. ഈ മഹാജ്ഞാനിയില്‍നിന്നും ജ്ഞാനോപദേശം ലഭിച്ചാല്‍ അത് മഹാഭാഗ്യമായിരിക്കും.

ഇങ്ങിനെയെല്ലാം മനസാ വിലയിരുത്തിക്കൊണ്ടാണ് വിദുരര്‍ ഉദ്ധവരുടെ സമീപത്തെത്തിയത്.

സ വാസുേദവാനുചരം പ്രശാന്തം

ബൃഹസ്പതേഃ പ്രാക്തനയം പ്രതീതം

ആലിംഗ്യ ഗാഢം പ്രണയേന ഭദ്രം

സ്വാനാമപൃഛത് ഭഗവത് പ്രജാനാം

വാസുദേവനോടൊത്ത് സദാ ചരിക്കുന്ന അനുചരനാണദ്ദേഹം. ബൃഹസ്പതിയുടെ പൂര്‍വശിഷ്യനാണ് ഈ പ്രശാന്തന്‍. അദ്ദേഹത്തെ കണ്ട് വിദുരര്‍ അതിസ്‌നേഹത്തോടെ ഗാഢമായി ആലിംഗനം ചെയ്തു. ഭഗവാന്റെ കുടുംബത്തിലെ എല്ലാവരേക്കുറിച്ചും വിദുരര്‍ സ്‌നേഹാന്വേഷണം നടത്തി.

ഹേ, ഉദ്ധവരേ, നമ്മുടെ എല്ലാവരുടേയും പ്രിയതമനും പ്രിയങ്കരനുമായ ആ ശൗരി സുഖമായിരിക്കുന്നുവോ? അദ്ദേഹത്തിനും കുടുംബത്തിനും ക്ഷേമംതന്നെയല്ലേ? മന്‍മഥാവതാരമായ പ്രദ്യുമ്‌നനും ഉഗ്രസേനമഹാരാജനുമെല്ലാം സുഖമായിരിക്കുന്നുവല്ലോ?

വ്രതനിഷ്ഠയോടെ കഴിഞ്ഞ ജാംബവതിയുടെ ഗുഹാനുഗ്രഹമായ സാംബന്‍, അര്‍ജുനനില്‍നിന്നും ധനുര്‍വേദം അഭ്യസിച്ച സാത്യകി, ഭഗവത്ഭക്തനായ അക്രൂരന്‍, കൃഷ്ണമാതാവായ ദേവകി, മനസ്സുകളുടെ നാഥനായ അനിരുദ്ധന്‍ ഇവരെല്ലാംതന്നെ ക്ഷേമത്തോടെ തന്നെ കഴിയുന്നില്ലേ? പഞ്ചപാണ്ഡവരും പാണ്ഡവമാതാവും സുഖമായിരിക്കുന്നുവോ?

ഹേ, ഉദ്ധവരേ, വളരെക്കാലമായി നാടും നഗരവുമെല്ലാം ഉപേക്ഷിച്ച് തീര്‍ത്ഥാടനവും മറ്റുമായി ചുറ്റിക്കറങ്ങി നടക്കുന്ന എനിക്ക് ഇവിടുത്തെ ഇപ്പോഴത്തെ അവസ്ഥകളെക്കുറിച്ചൊന്നുമറിയില്ല. എല്ലാം വിശദമായി അറിയാന്‍ ആഗ്രഹവുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.