കണ്ണൂര്‍: ഇതര സംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബീഹര്‍ ഫാറന്‍ ജില്ലയിലെ ഫുള്‍ മുഹമ്മദ് (42)നെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കീരിയാട് വയലില്‍ കോഴിക്കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു. വളപട്ടണം പോലീസ് ഇന്ക്വസ്റ്റ് നടത്തി.
















