ഇരിട്ടി: ദേശീയോദ്ഗ്രഥന വാരാഘോഷത്തിന്റെ ഭാഗമായി കീഴൂര്‍ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ശുചീകരണ പരിപാടി നടന്നു. കിഴൂര്‍ ടൗണിലും കീഴൂര്‍ മുതല്‍ അമ്പലം വരെയുള്ള റോഡിനിരുവശത്തേയും കാടുകളും മാലിന്യങ്ങളും പ്രവര്‍ത്തകര്‍ നീക്കി. നഗരസഭാ കൗണ്‍സിലര്‍ പി.രഘു പരിപാടി ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ സാംസ്‌കാരികകേന്ദ്രം പ്രസിഡന്റ് എ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്വാശ്രയ സംഘങ്ങളെ പ്രതിനിധീകരിച്ച് കെ.രാധാകൃഷ്ണന്‍, കെ.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം സിക്രട്ടറി സി.വിവേക് സ്വാഗതവും പി.രാജേഷ് നന്ദിയും പറഞ്ഞു. ശുചീകരണ പരിപാടിയില്‍ വിവേകാനന്ദയുടെയും വിവിധ സ്വാശ്രയ സംഘങ്ങളുടെയുമായി അമ്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
x
















