ഇരിക്കൂര്‍: കുയിലൂര്‍ ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ മണ്ഡലകാല മഹോത്സവത്തിന്റെ ഭാഗമായി ശ്രീ ഭൂതനാഥ സര്‍വ്വസ്വം ഏകദിന വിചാരസത്രം സംഘടിപ്പിച്ചു. ആദ്ധ്യാത്മിക പ്രഭാഷണ സമിതി ജില്ലാ സെക്രട്ടറി തന്നിമംഗലത്ത് ഉണ്ണികൃഷ്ണ വാര്യര്‍ പട്ടാന്നൂരിന്റെ നേതൃത്വത്തില്‍ സ്വാമിപൂജ, അയ്യപ്പ സഹസ്ര നാമാര്‍ച്ചന(സര്‍വ്വൈശ്വര്യ വിളക്കു പൂജ) നടന്നു. ആദ്ധ്യാത്മിക പ്രഭാഷണസമിതി ജില്ലാ പ്രസിഡണ്ട് കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ നാറാത്ത് ഏകദിന വിചാര സത്രം ഉദ്ഘാടനം ചെയ്തു. ശബരിമല ക്ഷേത്രവും സാമാന്യ വിവരണവും മുതല്‍ പന്തള രാജാവിനു നല്‍കുന്ന ജ്ഞാനോപദേശം വരെയുളള ഐതിഹ്യം സത്രത്തില്‍ വിവരിച്ചു. കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍, പ്രവീണ്‍ പന്നോന്നേരി ,സുരേഷ് വയക്കര, ഉണ്ണികൃഷ്ണ വാര്യര്‍ പട്ടാന്നൂര്‍ എന്നിവര്‍ വിചാര സത്രത്തിന്റെ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തി. ഭജന മഠം പ്രസിഡണ്ട് എ.എസ്.ദാമോദരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം.പി.രവീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഏളന്നൂര്‍, ആര്‍.ഹരിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















