പള്ളിക്കുന്ന്: വളപട്ടണം ഹൈസ്‌കൂളില്‍ നടന്ന പാപ്പിനിശേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതോത്സവത്തില്‍ പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളിന് മികച്ച മുന്നേറ്റം. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്‌കൂള്‍ സംസ്‌കൃത നാടകത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. മികച്ച നടിയായി സ്‌കൂളിലെ കെ.അതുല്യ തെരഞ്ഞെടുക്കപ്പെട്ടു. ഏഴാം തരത്തിലെ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രകൃതി സംരക്ഷണമായിരുന്നു നാടകത്തിന്റെ വിഷയം. സംസ്‌കൃതോത്സവത്തില്‍ ഉപജില്ലയില്‍ 12 എ ഗ്രേഡ് ഉള്‍പ്പെടെ 76 പോയിന്റുമായി ഓവറോളില്‍ മൂന്നാം സ്ഥാനം നേടുവാന്‍ സാധിച്ചു. മികച്ച വിജയം നേടാന്‍ സഹായിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപികാ-അധ്യാപകരേയും സംസ്‌കൃത ക്ലബ് അഭിനന്ദിച്ചു.. സ്‌കൂളിനുള്ള റോളിംഗ് ട്രോഫി പി.കെ.ശ്രീമതി എംപിയില്‍ നിന്നും ഹെഡ്മിസ്ട്രസ് വി.വി. രമ ഏറ്റു വാങ്ങി.
















