കൂത്തുപറമ്പ്: ക്ഷേത്ര പരിസരത്ത് കക്കൂസ് മാലിന്യം തള്ളിയതായി പരാതി. മൂര്യാട് മാങ്കുളത്ത് ഭഗവതിക്ഷേത്ര പരിസരത്താണ് കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യം തള്ളിയത്. ഡിസംബര്‍ 1 മുതല്‍ 3 വരെയാണ് ഇവിടെ ഉത്സവം നടക്കുന്നത്. ഇതിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിനിടയിലാണ് കക്കൂസ് മാലിന്യം തള്ളിയത്. സംഭവത്തില്‍ ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ ഹിന്ദു ഐക്യവേദി മൂര്യാട് യൂണിറ്റ് പ്രതിഷേധിച്ചു.
















