മട്ടന്നൂര്‍: പഴശ്ശി രാജ എന്‍എസ്എസ് കോളേജ് എന്‍സിസി ആര്‍മി യൂണിറ്റ് അറുപത്തൊന്പതാമത് എന്‍സിസി ദിനം തൊക്കിലങ്ങാടി സ്‌നേഹനികേതന്‍ വൃദ്ധ മന്ദിരത്തില്‍ ആഘോഷിച്ചു. സ്ഥാപനത്തിന്റെ മദര്‍ സുപ്പീരിയര്‍ അധ്യക്ഷയായ ചടങ്ങില്‍ പ്രൊഫ. പി.ടി.മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍സിസി ഓഫീസര്‍ ഡോ.പി.വി.സുമിത്ത്, ഡോ.പ്രവീദ് നിങ്കിലേരി, കേഡറ്റ് അലുമിനി മെമ്പര്‍മാരായ എം.ലക്ഷ്മീകാന്തന്‍, കവിത, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ നോബിള്‍ തോമസ്, അണ്ടര്‍ ഓഫീസര്‍ ഭവ്യ, കേഡറ്റ് സുരഭി എന്നിവര്‍ സംസാരിച്ചു. അന്തേവാസികളും കേഡറ്റുകളും വിവിധ കലാപരിപാടികള്‍ നടത്തി. അന്തേവാസികള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി. മൂന്ന ദിവസമായി നടന്നു വന്ന എന്‍സിസി ദിനാഘോഷങ്ങള്‍ സമാപിച്ചു.
















