കണ്ണൂര്‍: കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി ബ്രണ്ണന്‍ ഹൈസ്‌കൂളില്‍ വച്ച് ഞായറാഴ്ച രാവിലെ പത്തുമണി മുതല്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടണം: 9847824495, 9895364636, 9961090001
യുപി വിഭാഗം, ഹൈസ്‌ക്കൂള്‍ വിഭാഗം, കോളേജ് വിഭാഗം (+1 മുതല്‍ ഡിഗ്രി വരെ) എന്നീ 3 വിഭാഗങ്ങളായിട്ടാണ് മല്‍സരം. യുപി വിഭാഗം വിഷയം: ദേശീയത. ഹൈസ്‌ക്കൂള്‍ വിഭാഗം, കോളേജ് വിഭാഗം വിഷയം മല്‍സരത്തിന്റെ 15 മിനിറ്റ് മുമ്പ് നല്‍കും. ഒന്ന്, രണ്ട്, മൂന്ന് സമ്മാനം നല്‍കും. സമ്മാന വിതരണം ഡിസംബര്‍ 1ന് കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയില്‍ യുവമോര്‍ച്ച അഖിലേന്ത്യാ അധ്യക്ഷ പൂനം മഹാജന്‍ എംപി നിര്‍വ്വഹിക്കും.
















