തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ വിഷപ്പാമ്പുകള്‍ പെരുകുന്നത് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയായി. കഴിഞ്ഞ കുറച്ചുദിവസമായി ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിനും പുതുതായി പണിതിരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രികെട്ടിടത്തിനും ഇടയിലുള്ള വഴിയിലാണ് മൂര്‍ഖന്‍പാമ്പ് പ്രത്യക്ഷപ്പെട്ടത്. ആശുപത്രിക്ക് പിറകിലെ 16 ക്വാര്‍ട്ടേഴ്സുകളിലായി താമസിക്കുന്നവര്‍ ആശുപത്രിയിലേക്ക് വരുന്ന വഴിയില്‍ പാമ്പിനെ കണ്ടതോടെ രാത്രിയിലും മറ്റും ക്വാര്‍ട്ടേഴ്സില്‍ വന്നുപോകുന്നവര്‍ കടുത്ത ഭീതിയിലാണ്.
ആശുപത്രി വളപ്പിലെ കാടുകള്‍ വെട്ടിത്തെളിക്കാത്തത് കാരണം വിഷപ്പാമ്പുകളുടെ ശല്യം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും അത് ഇത്രയേറെ ഭയം സൃഷ്ടിച്ചിരുന്നില്ല. പാമ്പുകളെ പിടികൂടാന്‍ വനംവകുപ്പിന്റെ റാപ്പിഡ് ആക്ഷന്‍ ടീമിന്റെ സഹായം തേടണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാമ്പ് ഭീഷണികാരണം സ്കൂളിലേക്ക് കുട്ടികളെ തനിച്ച് അയക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. മുന്‍കാലങ്ങളില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ആശുപത്രി വളപ്പ് വൃത്തിയാക്കാറുണ്ടായിരുന്നെങ്കില് ഇപ്പോള്‍ വര്‍ഷങ്ങളായി പിറകുവശം കാടുമൂടിക്കിടക്കുന്നതാണ് പാമ്പ്ശല്യം രൂക്ഷമാവാന്‍ കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: