ശബരിമല: അതീവ സുരക്ഷാ മേഖലയായ ശബരിമല പൂങ്കാവനവും ക്ഷേത്രവും അടങ്ങുന്ന ത്രിമാനദൃശ്യങ്ങള്‍ സ്വകാര്യ വെബ്‌സൈറ്റിലൂടെ പുറത്ത് വിട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം കമ്മീഷണര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പരസ്യപ്പെടുത്തിയത് ് ഗൗരവമായി കാണണമെന്നും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ് പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയ്‌ക്ക് പരാതി നല്‍കിയത്.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ദേവസ്വം കമീഷണറോട് വിശദീകരണം ചോദിച്ചു. തുടര്‍ന്നാണ് ദേവസ്വം കമ്മീഷണര്‍ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
















