കണ്ണൂര്‍: റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ സ്വര്‍ണമാല രണ്ട് പവന്‍ സ്വര്‍ണമാല കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന യുവാവ് തട്ടിപ്പറിച്ചു. തളിപ്പറമ്പ് കുറ്റിക്കോലിലെ പുത്തന്‍ വീട്ടില്‍ ജനജ രാജന്റെ മാലയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം വൈകുന്നേരം പുതിയ ബസ് സ്റ്റാന്റില്‍ ബസ്സിറങ്ങി മകളുടെ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. സിറ്റി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















