Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അഴീക്കല്‍ മേഖലയില്‍ സിപിഎം അക്രമികള്‍ക്ക് പോലീസ് ഒത്താശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 10:47 pm IST
inKannur

കണ്ണൂര്‍: അഴീക്കല്‍ മേഖലയില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് പോലീസിന്റെ ഒത്താശ. കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ ഈ മേഖലയില്‍ നിരവധി അക്രമസംഭങ്ങള്‍ നടന്നിട്ടും ഒരു പ്രതിയെപ്പോലും പിടികൂടാന്‍ വളപട്ടണം പോലീസിന് കഴിഞ്ഞിട്ടില്ല.

വളപട്ടണത്ത് ശ്രീജിത്ത് കൊടേരി എസ്‌ഐയായി ചുമതലയേറ്റെടുത്തതിന് ശേഷമാണ് ഈ മേഖലയില്‍ സിപിഎം അക്രമങ്ങള്‍ ഏറിയത്. പോലീസിന്റെ സംരക്ഷണത്തിലാണ് സിപിഎം ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത്. വളപട്ടണം എസ്‌ഐ ശ്രീജിത്ത് സിപിഎമ്മിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ്. സിപിഎം ക്രിമിനലുകള്‍ക്ക് എല്ലാവിധ സംരക്ഷണങ്ങളും നല്‍കുന്ന എസ്‌ഐ സംഘപരിവാര്‍ പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. ബിജെപി അഴീക്കോട് മണ്ഡലം കമ്മറ്റിയംഗമായ ആറാംകോട്ടത്തെ പ്രശാന്തിന് നേരെ ബോംബേറും രണ്ട് തവണ വീടീന് നേരെ അക്രമവുമുണ്ടായി. സംഭവത്തിലെ പ്രതികളെ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.

അലവിലിലെ ശ്രീനാഥിന്റെ വീടിന് നേരെ ബോംബെറിയുകയും വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ, സ്‌കൂട്ടര്‍ എന്നിവ തകര്‍ക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തിലും പ്രതികള്‍ പിടിയിലായിട്ടില്ല. ഈ സംഭവത്തില്‍ ഏകദേശം മുക്കാല്‍ ലക്ഷത്തോളം രൂപ നാശനഷ്ടമുണ്ടായിരുന്നു. ആറാംകോട്ടത്തെ ഷിബുവിന്റെ വീടിനും കപ്പക്കടവിലെ വൈശാഖിന്റെ വീടിനും ബിജെപി മണ്ഡലം സെക്രട്ടറി പാപ്പിനിശ്ശേരിയിലെ തുത്തിയില്‍ ബിജുവിന്റെ വീടിനും നേരെ ബോംബാക്രമണമുണ്ടായെങ്കിലും ഈ സംഭലങ്ങളിലെയൊന്നും പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. ബിജുവിന്റെ വീടിന് നേരെ മൂന്ന് തവണയാണ് അക്രമമുണ്ടായത്.

മണ്ഡല്‍ കാര്യവാഹ് പാപ്പിനിശ്ശേരിയിലെ ബിജോഷിന്റെ ബൈക്ക് തകര്‍ത്ത സംഭവം, ആര്‍എസ്എസ് മുന്‍ ചിറക്കല്‍ ഖണ്ഡ് കാര്യവാഹ് വല്‍സന്റെ ഓട്ടോ കത്തിച്ച സംഭവം, ശാഖാ കാര്യവാഹ് ബിനോയ് ബെന്‍ട്രിക്കിനെ അക്രമിച്ച സംഭവം എന്നീ കേസുകളിലെ പ്രതികളും നാട്ടില്‍ സൈര്വവിഹാരം നടത്തുകയാണ്. അക്രമത്തില്‍ ബിനോയ് ബെന്‍ട്രിക്കിന്റെ ഇരുകാലുകളും തകര്‍ന്ന് ഏഴുമാസമായി ചികിത്സയിലാണ്. അക്രമക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് അക്രമിക്കപ്പെട്ട ബിനോയിയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു ചെയ്തത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ 18 ന് വെള്ളക്കില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിലെ പ്രതികളും പുറത്ത് സൈ്വര്യവിഹാരം നടത്തുകയാണ്. ദിവസങ്ങളായി അഴീക്കല്‍ മേഖലയിലെ മൂന്നുനിരത്ത്, വെള്ളക്കല്‍, ബോട്ടുപാലം പ്രദേശങ്ങളില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങളും ബോര്‍ഡുകളും പരസ്യമായി നശിപ്പിക്കുകയും പ്രകോപനമുണ്ടാക്കും വിധം പ്രവര്‍ത്തിക്കുകയും ചെയ്ത സിപിഎം നടപടിയെക്കുറിച്ചും സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ ചൂണ്ടിക്കാട്ടിയും വളപട്ടണം എസ്‌ഐക്ക് പരാതി നല്‍കാന്‍ പോയ മുഖ്യശിക്ഷകിനെ എസ്‌ഐ അവേഹളിച്ച് പറഞ്ഞുവിടുകയായിരുന്നു. അന്ന് ഈ പരാതിയില്‍ നടപടിയെടുത്തിരുന്നുവെങ്കില്‍ അഴീക്കലില്‍ കഴിഞ്ഞദിവസം നടന്ന അക്രമം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. സമാധാന കമ്മറ്റിയോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന അക്രമത്തില്‍ മുഖ്യശിക്ഷക് ഉള്‍പ്പെടെ നാലു പേര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതിന് ശേഷം ഒരു സിപിഎം പ്രവര്‍ത്തകന്റെ വീടിന്റെ ജനല്‍ച്ചില്ല് തകര്‍ത്തു എന്നാരോപിച്ച് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടിന്റെ വീട്ടില്‍ പോലീസ് അതിക്രമിച്ച് കടന്ന് ഇദ്ദേഹത്തിന്റെ വൃദ്ദനായ പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു.

വളപട്ടണം സ്റ്റേഷനില്‍ ശ്രീജിത്ത് കൊടേരി എസ്‌ഐയായി ചാര്‍ജ്ജെടുത്തതിന് ശേഷമാണ് സിപിഎം അഴിഞ്ഞാട്ടം തുടങ്ങിയത്. തന്റെ കസേര ഉറപ്പിക്കാന്‍ സിപിഎമ്മിന് ദാസ്യവേല ചെയ്യുകയാണ് ഈ പോലീസുദ്യോഗസ്ഥന്‍. 18 ന് രാത്രി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം ഉടന്‍ തന്നെ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും 19 ന് വൈകുന്നേരം 3 മണിക്കാണ് പോലീസ് മൊഴിയെടുക്കാനെത്തിയത്. സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റി ഓഫീസായിട്ടാണ് വളപട്ടണം പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം നേരതത്തെ ഉയര്‍ന്നിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ റോളാണ് എസ്‌ഐ ചെയ്യുന്നതെന്നും ആരോപണമുണ്ടായിരുന്നു. എസ്‌ഐയുടെ ഈ നിലപാട് ഒരു വിഭാഗം പോലീസുകാരിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം വാങ്ങി നിഷ്പക്ഷമായ നടപടിയെടുക്കാതെ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയായി മാറിയ എസ്‌ഐടെ ഉടന്‍ സ്ഥലം മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിഷ്പക്ഷമായ നിയമം നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇവിടെ ചാര്‍ജ്ജെടുത്താല്‍ ഒരു പരിധിവരെ ഈ മേഖലയിലെ സംഘര്‍ഷാവസ്ഥക്ക് പരിഹാരമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.