കോട്ടയം: എ.കെ ശശീന്ദ്രന്റെ മന്ത്രിസഭ പുന:പ്രവേശന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന്ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്. മുന്നണിയിലെ കക്ഷികളുമായി ചര്‍ച്ച നടത്തി വൈകാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാക്കുമെന്നും വിശ്വന് പറഞ്ഞു.
എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്ററുമായി ചര്‍ച്ച നടത്തിയതിന്ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം വിശ്വനുമായുള്ള ചര്‍ച്ച വിജയകരമാണെന്ന് പീതാംബരന് മാസ്റ്ററും അറിയിച്ചു. ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തിരിച്ചെത്തുന്നതിന്തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയെനും പീതാംബരന് മാസ്റ്റര്‍ അറിയിച്ചു.
ശശീന്ദ്രന്മന്ത്രിസ്ഥാനത്ത്തിരിച്ചെത്തുന്നതിന്തടസമൊന്നുമില്ലെന്ന്മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടി.പി പീതാംബരന് മാസ്റ്റര്‍ എല്‍ഡിഎഫ് കണ്‍വീനറുമായി ചര്‍ച്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: