തലശ്ശേരി : ആസാദ് ലൈബ്രറിയുടെ നൂറ്റിപതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന ഒരു വര്‍ഷം നീണ്ട പരിപാടികളുടെ സമാപനം നാളെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈബ്രറി പരിസരത്ത് സജ്ജമാക്കുന്ന എം.പത്മനാഭന് മാസ്റ്റര്‍ നഗറില്‍ സെമിനാര്‍, കുടു:ബ സംഗമം, പ്രഭാഷണം, ഗാനമേള, സമാപന സമ്മേളനം എന്നിവയാണ് നടക്കുക. വിദ്യാഭ്യാസ മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് സി.കെ.രമേശനെ വിദ്യാഭ്യാസമന്ത്രി പ്രശസ്തി പത്രവും ഉപഹാരവും നല്കി ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സി.കെ.രമേശന്, സി.സോമന്, മുകുന്ദന് മഠത്തില്‍, കെ.പി.ശിവരാമന്, ഭാസ്കരന് കൂറാറത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: