തിരുവനന്തപുരം: നിതീഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന ഐക്യജനതാദളിനെ തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചതോടെ എം.പി. വീരേന്ദ്രകുമാറാണ് വെട്ടിലായത്. രാജ്യസഭാ സീറ്റ് നിലനിര്‍ത്തണമെങ്കില്‍ ശരദ് യാദവിനെ കൈവിട്ടേ പറ്റൂ.
ഐക്യജനതാദള്‍ എന്‍ഡിഎ സഖ്യത്തിലായപ്പോള്‍ ശരദ് യാദവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം വേറിട്ടുനിന്നു. അവര്‍ക്കൊപ്പമായിരുന്നു വീരേന്ദ്രകുമാര്‍. ശരദ് യാദവ് പക്ഷത്തെ തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചില്ല. ഇതാണ് തിരിച്ചടിയായത്. രാജ്യസഭാ സ്ഥാനം രാജിവച്ചിെല്ലങ്കില്‍ വീരേന്ദ്രകുമാറിന് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി തുടരേണ്ടിവരും. ഐക്യജനതാദള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായതിനാല്‍ വിപ്പു ലഭിച്ചാല്‍ അനുകൂലമായി നിലപാടെടുക്കേണ്ടിയും വരും. ബിജെപി വിരുദ്ധ രാഷ്‌ട്രീയം പറയുന്ന വീരേന്ദ്രകുമാറിന് പ്രയാസമുള്ള കാര്യമാണിത്.
അല്ലാത്തപക്ഷം വീരേന്ദ്രകുമാറിനെ അയോഗ്യനാക്കാന്‍ നിതീഷ് കുമാറിനു കഴിയും.
ശരദ് യാദവിനു പിന്തുണ നല്‍കാതെ സ്വന്തമായി കേരളത്തില്‍ പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചാല്‍ എംപി സ്ഥാനം ചോദ്യം ചെയ്യില്ലെന്ന വാഗ്ദാനം നേരത്തെ നിതീഷ്‌കുമാര്‍ പക്ഷം നല്‍കിയിരുന്നു. ബീഹാര്‍ സഖ്യം പൊളിഞ്ഞതിനു പിന്നാലെയായിരുന്നു ഇത്. പാര്‍ട്ടി രൂപീകരണത്തിന് വീരേന്ദ്രകുമാര്‍ ശ്രമവും നടത്തി. പക്ഷേ സംസ്ഥാന നേതാക്കള്‍ ഭൂരിഭാഗവും എതിര്‍ത്തു. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇത് ഗുണം ചെയ്യില്ലെന്നതായിരുന്നു നിലപാട്. തുടര്‍ന്ന് ശരദ് യാദവുമായി കൂടിക്കാഴ്‌ച്ച നടത്തി പിന്തുണ നല്‍കുകയായിരുന്നു.
ശരത് യാദവ് വിളിച്ച ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത വീരേന്ദ്രകുമാര്‍ ദേശീയ അധ്യക്ഷനു പിന്തുണ പ്രഖ്യാപിച്ചുള്ള സത്യവാങ്മൂലത്തില്‍ ഒപ്പിട്ടിരുന്നില്ല. കേരളത്തിലെ മറ്റു ഭാരവാഹികള്‍ മുഴുവന്‍ ഒപ്പിട്ടിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ഒപ്പിടാതെ മാറി നിന്നതു സ്വന്തം പാര്‍ട്ടീ രൂപീകരണം ഉദ്ദേശിച്ചായിരുന്നു.
നിതീഷ്‌കുമാറിന്റെ ഐക്യ ജനതാദളിനെ തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ച ഉടന്‍ താന്‍ രാജ്യസഭാ സീറ്റ് രാജിവയ്‌ക്കുകയാണെന്ന് വീരേന്ദ്രകുമാര്‍ സൂചിപ്പിച്ചിരുന്നു. രാജി എപ്പോള്‍ വേണമെന്നതു മാത്രമേ തീരുമാനിക്കാനുള്ളൂ എന്നും വീരന്‍ പറഞ്ഞു. രാജിവച്ചാല്‍ വീണ്ടും എം പി ആകണമെങ്കില്‍ ഇടതുമുന്നണി കനിയണം. ഇതിനുള്ള ശ്രമം നടത്തുന്നുണ്ട്്. പ്രാദേശിക പാര്‍ട്ടി രൂപീകരിച്ചു പ്രവര്‍ത്തിച്ചാല്‍ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കാന്‍ ശ്രമിക്കില്ലെന്ന സൂചന ഐക്യജനതാദള്‍ കഴിഞ്ഞദിവസവും നല്‍കി. ശരദ് യാദവിനൊപ്പം നില്‍ക്കാത്തിടത്തോളം മുതിര്‍ന്ന നേതാവായ വീരേന്ദ്രകുമാറിനെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന്് പാര്‍ട്ടി ദേശീയ വക്താവ് കെ. സി. ത്യാഗി വ്യക്തമാക്കി.
സ്വന്തം പാര്‍ട്ടി ഉണ്ടാക്കുക, പിണറായി വിജയന്റെ ഉറപ്പുകിട്ടിയാല്‍ എംപി സ്ഥാനം രാജിവച്ച് വീണ്ടും തെരഞ്ഞെടുക്കപ്പെടുക. അെല്ലങ്കില്‍ നിതീഷ്‌കുമാറിന്റെ ഔദാര്യത്തില്‍ എന്‍ഡിഎ യുടെ എംപി ആയി തുടരുക എന്നീ വഴികളാണ് വീരേന്ദ്രകുമാറിനു മുന്നിലുള്ളത്്.
















