കുറ്റിയാട്ടൂര്‍: ശ്രീ ശങ്കര വിദ്യാനികേതന്റെ ആഭിമുഖ്യത്തില്‍ പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണവും ചികിത്സാസഹായവിതരണവും നടന്നു. ഡോ.കെ.എസ്.രാധാകൃഷ്ണന്‍(മുന്‍ പിഎസ്‌സി ചെയര്‍മാന്‍) അനുസ്മരണ പ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രീതി രാമപുരം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.പദ്മനാഭന്‍ ചികിത്സാ സഹായം വിതരണം ചെയ്തു. ആദര്‍ശ് ചെറുപഴശ്ശി – 1 ലക്ഷം രൂപ, എ.വി.കുഞ്ഞിരാമന്‍ – 1 ലക്ഷം രൂപ, ബിന്ദു – 40000 രൂപ, ബീന – 30000 രൂപ എന്നിങ്ങനെ ഏറ്റുവാങ്ങി. ചടങ്ങില്‍ ടി.വി.രാധാകൃഷ്ണന്‍, കെ.കെ.നാരായണന്‍, എ.ദാമോദരന്‍, കെ.വി.നാരായണന്‍ മാസ്റ്റര്‍. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ പട്ടാന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
















