പാനൂര്‍: സിപിഎം അക്രമത്തിലും അക്രമത്തിന് ഒത്താശ ചെയ്യുന്ന പോലീസ് നടപടിയിലും പ്രതിഷേധിച്ച് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നു വൈകിട്ട് 5ന് പാനൂരില്‍ പ്രതിഷേധ യോഗം നടക്കും. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാപ്രസിഡണ്ട്് പി.സത്യപ്രകാശ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും. മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും.
















