കണ്ണൂര്‍: മുഴപ്പിലങ്ങാട് െ്രെഡവ് ഇന്‍ ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ബീച്ച് മാരത്തണ്‍ നടത്തി. നാലുകിലോമീറ്റര്‍ വെള്ളത്തിലൂടെയും നാലുകിലോമീറ്റര്‍ കരയിലൂടെയുമായിരുന്നു മാരത്തണ്‍. എടക്കാട് പെര്‍ഫെക്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പരിസരത്തുനിന്ന് ബീച്ചിലേക്ക് മാരത്തണ്‍ നടന്നത്. 60,000, 40,000, 20,000 എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവര്‍ക്കുള്ള സമ്മാനങ്ങള്‍.
















