Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ 30 കേസുകള്‍ പരിഗണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 07:31 pm IST
in Kannur

കണ്ണൂര്‍: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്‍ കണ്ണൂരില്‍ നടത്തിയ സിറ്റിംഗില്‍ 30 കേസുകള്‍ പരിഗണിച്ചു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് 20 കേസുകളും ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളുമായി ബന്ധപ്പെട്ട് 10 കേസുകളുമാണ് പരിഗണിച്ചത്. ബാങ്ക് പ്രതിനിധികള്‍ ഹാജരാകാത്തത് കാരണം നടപടി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്ന കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിന് മാറ്റിവെച്ചു. അത്തരം ബാങ്കുകള്‍ അടുത്ത സിറ്റിംഗില്‍ നിര്‍ബ്ബന്ധമായും പ്രതിനിധികളെ ഹാജരാകണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം അനുവദിച്ച ആശ്വാസ തുക വായ്‌പാ കണക്കില്‍ വരവ് വെച്ചത് സംബന്ധിച്ചും വായ്‌പാ കണക്ക് തീര്‍പ്പാക്കുന്നതില്‍ കാലതാമസം വന്നത് സംബന്ധിച്ചും കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ ബാങ്കുകള്‍ തിരികെ നല്‍കാത്തത് സംബന്ധിച്ചും കമ്മീഷന് ലഭിച്ച പരാതികള്‍ സിറ്റിംഗില്‍ പരിഗണിച്ചു.

കാലഹരണപ്പെട്ട വായ്‌പ എന്ന നിലയില്‍ ലഭിച്ച ഒരു പരാതി തീര്‍പ്പാക്കി. അര്‍ബിട്രേഷന്‍ സാധ്യമല്ലാത്തതിനാല്‍ ഈടാധാരം പിടിച്ചു വെച്ച ഒരു പരാതിയില്‍ ഒരു മാസത്തിനകം ഈടാധാരം തിരികെ നല്‍കുന്നതിന് ഉത്തരവ് കമ്മീഷന്‍ പുറപ്പെടുവിച്ചു. കമ്മീഷന്‍ ശിപാര്‍ശ ചെയ്ത കടാശ്വാസം അനുവദിക്കാതിരുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികളില്‍ നിന്ന് ലഭിച്ച 11 പരാതികളില്‍ സഹകരണ വകുപ്പ് ആഡിറ്റ് വിഭാഗത്തിന്റെ പുന:പരിശോധന ഒരു മാസത്തിനകം പൂര്‍ത്തിയാക്കുന്നതിന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 2007 ഡിസംബര്‍ 31-ന് മുമ്പ് വായ്‌പ എടുത്തവരില്‍ പലരും പലിശ മാത്രം അടച്ച് വായ്‌പ പുതുക്കുകയോ, പലിശയും കൂടി ചേര്‍ത്ത് വായ്‌പ പുതുക്കുകയോ അല്ലെങ്കില്‍ ബാങ്ക് നിര്‍ബന്ധിച്ച് പുതുക്കി നല്‍കുകയോ ചെയ്തതിന്റെ പേരില്‍ പുതിയ വായ്‌പയായി കണക്കാക്കിയെന്നാണ് പരാതി. വായ്‌പയ്‌ക്ക് മുന്‍കാല പ്രാബല്യം കാണുന്ന പക്ഷം ശിപാര്‍ശ ചെയ്ത ആശ്വാസ തുക ഉടനെ നല്‍കുന്നതിന് ജോയിന്റ് രജിസ്ട്രാറോട് നിര്‍ദ്ദേശിച്ച് ഉത്തരവായി. വിവിധ പരാതികളില്‍ കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് നല്‍കുന്നതിന് കൂടുതല്‍ പരിശോധന സമയം ആവശ്യപ്പെട്ട ജോയിന്റ് രജിസ്ട്രാറുടെ അപേക്ഷ പരിഗണിച്ച് നാല് പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വെക്കാന്‍ കമ്മീഷന്‍ ഉത്തരവായി. മതിയായ വായ്‌പാ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പരിഗണിക്കാതിരുന്ന മൂന്ന് പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കാനും വായ്‌പ സംബന്ധിച്ച ലഡ്ജര്‍/അര്‍ബിട്രേഷന്‍ രേഖകള്‍ അന്ന് ഹാജരാക്കുവാന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ച് ഉത്തരവായി. കടാശ്വാസത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ട് ഇനിയും കടാശ്വാസം അനുവദിച്ചില്ലെന്ന ഏഴ് പരാതികള്‍ കമ്മീഷന്‍ സ്വീകരിച്ചു. സിറ്റിംഗില്‍ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍, കണ്ണൂര്‍ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍, വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍ക്യത ബാങ്കുകളുടെയും മാനേജര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.