കണ്ണൂര്‍: കേരള കൂടോ അസോസിയേഷന് ആദ്യമായി കണ്ണൂര്‍ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി റിട്ട. എസ്ഐ പി.സതീശന്-പ്രസിഡന്റ്, പിഇടി എന്‍.ഹരികുമാര്‍-വൈസ് പ്രസിഡന്റ്, റിട്ട പിഇടി പി.നാഗേഷ് -സെക്രട്ടറി, കെ.മനോഹരന്-ജോയിന്റ് സെക്രട്ടറി, കെ.രാജീവന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ്് അംഗങ്ങളായി പി.കെ.അമല്‍ ജീവരാജ്, പിഇടി വി.കെ.പ്രേമന്, അന്‍വര്‍ സാദത്ത്്, പി ശ്രീകിരണ്‍ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങായും തെരഞ്ഞെടുത്തു.കൂടോ, തയ്ക്കാണ്ടോ, ജൂഡോ, കുങ്ഫു, കരാട്ടെ, കളരിപ്പയറ്റ് എന്നീ അഞ്ച് ആയോധന കലകളാല്‍ ചിട്ടപ്പെടുത്തിയതാണ് കൂടോ ആയോധന കല. ഈ കല ദേശീയ ഗെയിംസില്‍ ഉള്‍പ്പെടുത്തിയതിനാല്‍ സ്കൂള്‍തലത്തില്‍ വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കാനുള്ള ശ്രമത്തിലാണെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി.കെ.ജീവരാജ്, പി.നാഗേഷ്, പി.സതീശന്, കെ.മനോഹരന് പങ്കെടുത്തു.
കേരള തീരങ്ങളില്‍ കടല്‍ വഴി തീവ്രവാദികളെത്താന്‍ സാധ്യത
പ്രതികരിക്കാൻ ഇവിടെ എഴുതുക: